fbwpx
സജി ചെറിയാന്റെ ആദ്യ നിലപാട് മാറ്റത്തിന് കാരണം അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയം: ബിനോയ് വിശ്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Aug, 2024 02:36 PM

ഏത് പാർട്ടിയായാലും സ്ത്രീ സ്ത്രീയാണ്. അവർക്ക് ലഭിക്കേണ്ട അന്തസും മാന്യതയും ലഭിച്ചേ മതിയാകു

KERALA


സജി ചെറിയാന്റെ ആദ്യ നിലപാട് മാറിയതിന് കാരണം അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയമാണെന്ന് സിപിഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വം. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കില്ലെന്നായിരുന്നു മന്തി സജി ചെറിയാന്‍ ആദ്യം വ്യക്തമാക്കിയത്. ആരോപണം രഞ്ജിത്ത് തന്നെ നിഷേധിച്ചതാണെന്നും, നടി പരാതി തന്നാല്‍ ബന്ധപ്പെട്ട ഏജന്‍സി അന്വേഷണം നടത്തുമെന്നുമായിരുന്നു ആദ്യ പ്രതികരണം. എന്നാൽ പിന്നീട് തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാൽ നടപടി എടുക്കുമെന്നും അദ്ദേഹം തിരുത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് തിരുത്തിയത്.

"ആരോപണവുമായി എത്തിയ സ്ത്രീയുടെ രാഷ്ട്രീയം രണ്ടാമത്തെ ഘടകമാണ്. ഏത് പാർട്ടിയായാലും സ്ത്രീ സ്ത്രീയാണ്. അവർക്ക് ലഭിക്കേണ്ട അന്തസും മാന്യതയും ലഭിച്ചേ മതിയാകൂ. പാർട്ടി നോക്കി സിപിഐ നിലപാട് സ്വീകരിക്കാറില്ല," ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: ബംഗാളി നടിയുടെ വെളിപ്പെടുത്തല്‍; ആരോപണത്തിന്‍റെ പേരില്‍ പുറത്താക്കില്ല; രഞ്ജിത്തിനെ പിന്തുണച്ച് സജി ചെറിയാന്‍

സിനിമയടക്കം എല്ലാ മേഖലയിലുമുള്ള സ്ത്രീകളുടെ സുരക്ഷിതത്വത്തെ പറ്റി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്, അത് സ്ത്രീപക്ഷത്താണ്. സിനിമയിൽ സ്ത്രീകളുടെ അവസ്ഥ അരക്ഷിതാവസ്ഥയിൽ ആണെന്നുള്ളത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. അവരുടെ അന്തസും, മാന്യതയും, സുരക്ഷിതത്വവും കാത്തുസൂക്ഷിക്കണമെന്ന് തന്നെയുള്ള നിലപാടാണ് സിപിഐക്ക് ഉള്ളത്," ബിനോയ് വിശ്വം ന്യൂസ് മലയാളത്തോട് പറഞ്ഞു.

Also Read
user
Share This

Popular

NATIONAL
KERALA
വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍