ഭാര്യ സ്നേഹ റെഡ്ഡിക്കും, മക്കളായ അല്ലു അയാനും, അല്ലു അർഹയ്ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന അല്ലുവിൻ്റെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
തെന്നിന്ത്യൻ സിനിമയിലെ സ്റ്റൈലിഷ് സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് അല്ലുഅർജുൻ. മലയാളികളുടെ സ്വന്തം ബണ്ണി. നടൻ്റെ 43 ാം പിറന്നാളാണ് ഇന്ന്. അരാധകരും സഹപ്രവർത്തകരുമായി നിരവധിപ്പേരാണ് ഇതിനോടകം താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്. കുടുംബത്തോടൊപ്പം ലളിതമായ പിറന്നാൾ ആഘോഷമാണ് ഇത്തവണ അല്ലുവിൻ്റേത്.
ഭാര്യ സ്നേഹ റെഡ്ഡിക്കും, മക്കളായ അല്ലു അയാനും, അല്ലു അർഹയ്ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന അല്ലുവിൻ്റെ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
പുഷ്പ 2 ആണ് അല്ലുവിൻ്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 1800 കോടി കളക്ഷനുമായി റെക്കോഡ് ഇട്ടായിരുന്നു ചിത്രം തീയേറ്ററുകളിൽ നിന്നും മാറിയത്. സ്റ്റൈലിഷ് സ്റ്റാർ എന്ന ലേബലിൽ യുവാക്കളുടെ ഹരമായിരുന്ന അല്ലു പുഷ്പയിലൂടെ വ്യത്യസ്ത ലുക്കുമായി പ്രേക്ഷകരെ ഞെട്ടിച്ചു. രണ്ടു ഭാഗങ്ങളായി ഇറങ്ങിയ പുഷ്പയിലെ പുഷ്പരാജ് എന്ന കഥാപാത്രത്തിന് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്.
പുഷ്പയിലെ വേറിട്ട പ്രകടനത്തിന് ദേശീയ തലത്തിൽ വരെ അംഗീകാരം. ഇന്ത്യൻ സിനിമയിലെ ഏറ്റവുംവലിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിലൊരാളാണ് അല്ലു അർജുൻ. അല്ലുവിൻ്റെ പുഷ്പ 3 യക്കായി കാത്തിരിക്കുകയാണ് ആരാധകർ