തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുരസ്കാര വിതരണം നടന്നത്
2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജും നടിക്കുള്ള പുരസ്‌കാരം ഉർവശിയും ബീന ആർ ചന്ദ്രനും ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി 48 പ്രതിഭകൾക്കാണ് പുരസ്‌കാരം നൽകിയത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര അംഗീകാരമായ ജെ.സി. ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ. കരുണിന് മുഖ്യമന്ത്രി സമ്മാനിച്ചു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുരസ്കാര വിതരണം നടന്നത്. ആടുജീവിതത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പൃഥ്വിരാജിനെതിരായ സൈബർ ആക്രമണങ്ങളെ പ്രതിരോധിച്ച, അമ്മ മല്ലിക സുകുമാരനും പുരസ്‌ക്കാര വിതരണത്തിന് എത്തിയിരുന്നു.
ALSO READ: വിൻസി അലോഷ്യസിന് പിന്തുണയുമായി A.M.M.A; പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് ജയൻ ചേർത്തല
ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒൻപത് പുരസ്‌കാരങ്ങൾ ആണ് നേടിയത്. ബ്ലെസിയും പൃഥ്വിരാജ അണിയറ പ്രവർത്തകരും ചേർന്നാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. 35 വിഭാഗങ്ങളിലായി 48 പ്രതിഭകൾക്കാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.