17 പേരുമായി സഞ്ചരിച്ച ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്
ബിഹാറിൽ ഗംഗാ നദിയിലേക്ക് ബോട്ട് മറിഞ്ഞ് 6 തീർത്ഥാടകരെ കാണാതായി. ഉമാനാഥ് ഘട്ടിൽ നിന്ന് ദിയറയിലേക്ക് 17 പേരുമായി സഞ്ചരിച്ച ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. 11 പേർ സുരക്ഷിതരാണെന്നും, കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്നും ബാർഹ് സബ് ഡിവിഷണൽ ഓഫീസർ ശുഭം കുമാർ പറഞ്ഞു.
രാവിലെ 9.15 ന് ആണ് അപകടം ഉണ്ടായത്. ഗംഗാ നദിയുടെ മധ്യഭാഗത്തെത്തിയപ്പോൾ ബോട്ട് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം. ജില്ലാ ഭരണകൂടവും, പൊലീസും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും, ചിലർ നീന്തി രക്ഷപെട്ടതന്നെന്നും ശുഭം കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാണാതായവർക്കായുള്ള രക്ഷ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.