ഭൂമി സംബന്ധമായ തിരുത്തലിന് വേണ്ടിയുള്ള സ്ഥല പരിശോധനക്കായി ശശിധരൻ പരാതിക്കാരനോട് 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു
പിടിയിലായ വില്ലേജ് ഓഫീസർ ശശിധരൻ
തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. വെള്ളാങ്ങല്ലൂർ വില്ലേജ് ഓഫീസർ ശശിധരനാണ് പിടിയിലായത്.
ALSO READ:"കാലഘട്ടം താണ്ടി പുനഃസ്ഥാപിതനായ ഗായകൻ"; പി. ജയചന്ദ്രൻ്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
ഭൂമി സംബന്ധമായ തിരുത്തലിന് വേണ്ടിയുള്ള സ്ഥല പരിശോധനക്കായി ശശിധരൻ പരാതിക്കാരനോട് 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡു 5000 സ്ഥലപരിശോധനക്ക് വരുമ്പോൾ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിജിലൻസ് കൊടുത്തു വിട്ട ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർ ശശിധരന് കൈമാറുന്നതിനിടെയാണ് പിടികൂടിയത്.