എഫ്ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ അധികമായി 2 ഏക്കറും എൻ-കൺവെൻഷൻ കൈയേറിയെന്നാണ് ആരോപണം
പ്രമുഖ നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എൻ-കൺവെൻഷൻ സെൻ്റർ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ (ഹൈഡ്ര) അധികൃതർ പൊളിച്ടു മാറ്റുന്നു. 10 ഏക്കർ സ്ഥലത്ത് നിർമിച്ച എൻ-കൺവെൻഷൻ സെൻ്ററിൽ വർഷങ്ങളായി പരിശോധന നടത്തുന്നുണ്ട്. നഗരത്തിലെ മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിൻ്റെ ഫുൾ ടാങ്ക് ലെവൽ (എഫ്‌ടിഎൽ) ഏരിയയിലും ബഫർ സോണിലും അനധികൃത നിർമാണം നടക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് സ്ഥാപനം പൊളിച്ചു മാറ്റുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ALSO READ: ബിരുദദാനത്തിന് ഇനി പരമ്പരാഗത ഡ്രസ് കോഡ്; കൊളോണിയല്‍ വസ്ത്രധാരണം മാറ്റണമെന്ന് കേന്ദ്രം
നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം തമ്മിടികുണ്ട തടാകത്തിൻ്റെ എഫ്ടിഎൽ വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്‌ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ അധികമായി 2 ഏക്കറും എൻ-കൺവെൻഷൻ കൈയേറിയെന്നാണ് ആരോപണം. ശനിയാഴ്‌ച പുലർച്ചെയാണ് പൊളിച്ചുനീക്കൽ ഡ്രൈവ് ആരംഭിച്ചത്. ഹൈഡ്രാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ, പ്രക്രിയ തടസ്സങ്ങളില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്‌തു.