fbwpx
ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Oct, 2024 06:27 AM

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്

KERALA BYPOLL


പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലക്കാട് സി. കൃഷ്ണകുമാർ, ചേലക്കര കെ. ബാലകൃഷ്ണൻ, വയനാട് നവ്യ ഹരിദാസ് എന്നിവരാണ് സ്ഥാനാ‍‍ർഥികൾ.

ALSO READ: EXCLUSIVE| സി. കൃഷ്ണകുമാർ പാലക്കാട് ബിജെപി സ്ഥാനാർഥി; പ്രഖ്യാപനം ഇന്നുണ്ടായേക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി സി. കൃഷ്ണകുമാർ മത്സരിക്കുമെന്ന വാ‍ർത്ത ന്യൂസ് മലയാളം നേരത്തെ പുറത്തുവിട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയായി തീരുമാനിച്ചത്.

ALSO READ: പാലക്കാട് സ്ഥാനാർഥിത്വത്തെ ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ല, ഇത്തവണ സിപിഎമ്മിനെ തോൽപ്പിക്കും: എൻ. ശിവരാജൻ


വാശിയേറിയ മത്സരം നടക്കുന്ന പാലക്കാട് ആരെ സ്ഥാനാര്‍ഥിയാക്കുമെന്നതില്‍ ബിജെപിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, സി. കൃഷ്ണകുമാര്‍ എന്നീ പേരുകളാണ് തുടക്കം മുതലേ ഉയര്‍ന്നുകേട്ടത്. നേരത്തെ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ഇതിനിടെ സുരേന്ദ്രന്റെ പേരും ഉയര്‍ന്നു വന്നു. ഒടുവില്‍ സി. കൃഷ്ണകുമാറിനെ തന്നെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു.

ALSO READ: 'പാലക്കാട് യുഡിഎഫ്, ചേലക്കരയില്‍ എല്‍ഡിഎഫ്'; യഥാര്‍ഥ ഡീല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് സുരേന്ദ്രന്‍


യുഡിഎഫും എൽഡിഎഫും നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര രമ്യ ഹരിദാസ്, വയനാട് പ്രിയങ്ക ഗാന്ധി എന്നിവരാണ് യുഡിഎഫ് സ്ഥാനാർഥികൾ. എൽഡിഎഫിൽ പാലക്കാട് ഡോ. പി സരിൻ, വയനാട് സത്യൻ മൊകേരി, ചേലക്കര യു.ആർ പ്രദീപ് എന്നിവരാണ് സ്ഥാനാർഥികൾ. 

NATIONAL
കണ്ണിൽ മുളകുപൊടി വിതറി, കെട്ടിയിട്ട് കുത്തിക്കൊന്നു; കർണാടക മുൻ ഡിജിപിയെ ഭാര്യ കൊലപ്പെടുത്തിയത് അതിക്രൂരമായി
Also Read
user
Share This

Popular

KERALA
KERALA
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷം; എൻ്റെ കേരളം പ്രദർശന-വിപണന മേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി