ഹൃദയാഘാതമുണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിൻ്റെയാണ് വഴി തടഞ്ഞത്
കണ്ണൂരിൽ കാർ യാത്രികൻ ആംബുലൻസിൻ്റെ വഴി തടഞ്ഞതായി പരാതി. ഹൃദയാഘാതമുണ്ടായ രോഗിയുമായി തലശേരിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിൻ്റെ വഴിയാണ് തടഞ്ഞത്. എരഞ്ഞോലി നായനാർ റോഡിലായിരുന്നു സംഭവം. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി യാത്രാ മധ്യേ മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയയാണ് മരിച്ചത്.
Also Read: താമരശ്ശേരിയിൽ വാഹന അപകടം; ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങിയ കാർ യാത്രികർക്ക് പരിക്ക്
സാമാന്യം തിരക്കുള്ള റോഡിൽ വാഹനം നിർത്തിയോ മാറ്റിക്കൊടുത്തോ സൗകര്യം നൽകാൻ കാർ ഡ്രൈവർ തയ്യാറായില്ല എന്നാണ് ആംബുലൻസ് ഡ്രൈവറുടെ പരാതി. റുക്കിയ മരിച്ചതോടെയാണ് ആരോപണവുമായി ഡ്രൈവർ രംഗത്തെത്തിയത്. ഇന്ന് രാവിലെ തന്നെ പൊലീസിലും മോട്ടർ വാഹന വകുപ്പിലും പരാതി നൽകാനാണ് ആംബുലൻസ് ഡ്രൈവറുടെ തീരുമാനം.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്.