ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ റെയ്ഡ്
തൃശൂർ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലർ ഉടമ ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കിയ പ്രതി നാരായണദാസ് ഒളിവിൽ. പ്രതിക്കായി എക്സൈസ് ക്രൈംബ്രാഞ്ച് സംഘം തെരച്ചിൽ തുടരുകയാണ്.
ALSO READ: മുക്കം പീഡനശ്രമക്കേസ്: ഒന്നാം പ്രതിയായ സ്വകാര്യ ഹോട്ടലുടമ അറസ്റ്റില്‍
തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസിൻ്റെ എരൂരിലെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ റെയ്ഡ്.
ALSO READ: ഇരുപതംഗ സംഘത്തിന് പൊലീസ് മർദനം; സംഭവം വിവാഹാനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ
കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ഏഴു ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന നിർദേശവും നൽകിയിരുന്നു. എന്നാൽ ഇയാൾ ഹാജരായിരുന്നില്ല. ഹൈക്കോടതിയെ ജാമ്യം നിഷേധിച്ചതോടെ സുപ്രീം കോടതിയെ സമീപിച്ചേക്കും.