അന്വേഷണ സംഘത്തിന്റെ മുമ്പിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊല്യൂഷന്‍സ് അധ്യാപകർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ. അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ സംഘത്തിന്റെ മുമ്പിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ക്രിസ്മസ് അര്‍ധ വാര്‍ഷിക പരീക്ഷയിൽ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യ പേപ്പറുകളാണ് ചോര്‍ന്ന് ഇന്‍റർനെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യ പേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പി കെ.കെ. മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
ALSO READ: ഷീല സണ്ണിയ്‌ക്കെതിരായ വ്യാജ ലഹരിക്കേസ്: വീട്ടിൽ റെയ്ഡ് നടത്തി അന്വേഷണസംഘം, നാരായണദാസ് ഒളിവില്‍
നിലവിൽ ഷുഹൈബ് ഒളിവിലാണ്. ഷുഹൈബിൻ്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു. എസ്ബിഐ, കനറാ ബാങ്കുകളുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടുകൾ വഴി നടത്തിയ പണമിടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു. ഷുഹൈബിന്റെ ബന്ധു വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.