അനന്തു കൃഷ്ണന് പ്രധാനമന്ത്രിയുമായി കൂടി കാഴ്ചയ്ക്ക് അവസരമൊരുക്കിയതും എ.എൻ. രാധാകൃഷ്ണനാണ്. ബിജെപിയിലെ മുതിർന്ന നേതാവിനെതിരെ പാർട്ടിയിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്
ആയിരം കോടി രൂപയുടെ സിഎസ്ആർ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ്റെ പരിപാടികളിലെ സ്ഥിരം ഉദ്ഘാടകനായിരുന്നു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെന്ന് റിപ്പോർട്ട്. നിരവധി തവണ സ്കൂട്ടർ വിതരണ പരിപാടികളിൽ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടകനായി എത്തിയിട്ടുണ്ട്.
അനന്തു കൃഷ്ണന് പ്രധാനമന്ത്രിയുമായി കൂടി കാഴ്ചയ്ക്ക് അവസരമൊരുക്കിയതും എ.എൻ. രാധാകൃഷ്ണനാണ്. ബിജെപിയിലെ മുതിർന്ന നേതാവിനെതിരെ പാർട്ടിയിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് എ.എൻ. രാധാകൃഷ്ണൻ.
അതേസമയം, കേസിലെ തട്ടിപ്പ് 1000 കോടി രൂപ പിന്നിട്ടുവെന്നാണ് വിവരം. എന്നാൽ പ്രതി അനന്തു കൃഷ്ണൻ്റെ അക്കൗണ്ടിൽ ശേഷിക്കുന്നത് മൂന്ന് കോടി രൂപ മാത്രമാണ്. ബാക്കി പണം വിദേശത്തേക്ക് കടത്തിയതായാണ് സംശയം. CSR ഫണ്ട് തട്ടിപ്പ് കേസിൽ സംസ്ഥാനത്താകമാനം പൊലീസ് സ്റ്റേഷനുകളിൽ ഇതുവരെ ലഭിച്ചത് 5000ത്തോളം പരാതികളാണ്. ഈ കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് റിപ്പോർട്ട്.
ALSO READ: പകുതി വിലയ്ക്ക് ടൂവീലർ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; തൊടുപുഴ സ്വദേശി അറസ്റ്റിൽ
മൂവാറ്റുപുഴയിൽ പകുതി വിലയ്ക്ക് ടൂവീലർ നൽകാം എന്ന് വാഗ്ദാനം നൽകി ഒൻപത് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയാണ് തൊടുപുഴ സ്വദേശി ചൂരക്കുളങ്ങര വീട്ടിൽ അനന്തു കൃഷ്ണൻ. ഫെബ്രുവരി ഒന്നിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടികളുടെ തട്ടിപ്പ് ഇയാൾ നടത്തിയത് കണ്ടെത്തിയെന്ന് മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ ബ്ലോക്കിന് കീഴിൽ സൊസൈറ്റി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 62 സീഡ് സൊസൈറ്റികൾ മുഖേനയാണ് അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയത്.