ആശാ വർക്കർമാർക്ക് ശമ്പളം നൽകാത്തത് സംസ്ഥാന സർക്കാരിൻ്റെ വീഴ്ചയെന്നും കേന്ദ്രം.കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ കൂടികാഴിച്ചക്ക് ശേഷമാണ് സുരേഷ് ഗോപി കണക്കുകൾ പുറത്ത് വിട്ടത്.
ആശ വർക്കേഴ്സ് അസോസിയേഷന്റെ സമരത്തിൽ കേരളത്തിനെതിരെ കേന്ദ്രം. ബജറ്റിൽ പ്രഖ്യാപിച്ച 930.8 കോടി രൂപയ്ക്ക് പുറമെ കേരളത്തിന് 125 കോടി രൂപ അധികം നൽകിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശാ വർക്കർമാർക്ക് ശമ്പളം നൽകാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയെന്നും കേന്ദ്രം.കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ കൂടികാഴിച്ചക്ക് ശേഷമാണ് സുരേഷ് ഗോപി കണക്കുകൾ പുറത്ത് വിട്ടത്.
ആശാവർക്കർമാരെ പുകഴ്ത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പ്രതികരിച്ചത്. ഗ്രാസ് റൂട്ട് കാലാൾപട എന്നാണ് കേന്ദ്രമന്ത്രി ആശമാരെ വിശേഷിപ്പിച്ചത്.ഓൺറേറിയവും, ഇൻസെൻ്റിവും വർദ്ധിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
അതേ സമയം 2023-24 വര്‍ഷത്തെ തുക നല്‍കാനില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ വാദം തെറ്റെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്മെന്റ്, മരുന്നുകള്‍, കനിവ് 108 ആംബുലന്‍സ്, അമ്മയും കുഞ്ഞും പദ്ധതി തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാവാതിരിക്കാന്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ നടത്തിയിരുന്നതെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമരം 23 ആം ദിവസം പിന്നിടുകയാണ്. പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം. സമരത്തിന് പിന്തുണയുമായി ഇന്ന് ബിജെപി രംഗത്തുണ്ട്.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാവര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക,വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
Also Read; എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് തരൂർ; എം.വി. ഗോവിന്ദൻ
സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശം തള്ളിക്കളഞ്ഞാണ് സമരം തുടരുന്നത്.കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ കനത്ത മഴ പെയ്തിരുന്നെങ്കിലും പിന്മാറാതെ ആശാ വർക്കർമാർ അവിടെ തന്നെ തുടരുകയായിരുന്നു. മഴ പെയ്താൽ നനയാതിരിക്കാൻ കെട്ടിയ ടാർപോളീൻ ഷീറ്റ് പൊലീസ് നീക്കം ചെയ്തത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം സമരപ്പന്തലിൽ എത്തിയിരുന്നു.
അതേസമയം ആശാ വർക്കർമാരുടെ സമരത്തിൽ കടുംപിടുത്തമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശ എന്നത് കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമാണ്. അവർ ആശാ വർക്കർമാരെ വര്‍ക്കേഴ്‌സ് ആയി പോലും കാണുന്നില്ല.സ്‌കീം തുടങ്ങിയപ്പോള്‍ ഇന്‍സെന്റീവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍സെന്റീവ് ഇനത്തില്‍ 100 കോടിയോളം രൂപ കേന്ദ്രം നല്‍കാനുണ്ട്.കൂടുതല്‍ തുക നല്‍കണം എന്ന് തന്നെയാണ് സര്‍ക്കാരിന്റെയും ആവശ്യം. കേരളം പണം നല്‍കുന്നില്ലെന്ന് ആശമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാസര്‍ഗോഡ് നിന്ന് വന്ന ആശമാര്‍ ഇന്ന് സമരത്തിനില്ല. തെറ്റിദ്ധരിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ആശമാര്‍ സമരം അവസാനിപ്പിച്ച് മടങ്ങി പോകുന്നുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു.