ഡിജിറ്റൽ സംപ്രേഷണത്തിലും ഇന്ത്യ-ന്യൂസിലൻഡ് ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനൽ പുത്തൻ റെക്കോർഡുകൾ കടപുഴക്കി. 90.3 കോടി കാഴ്ചക്കാരാണ് മത്സരം തത്സമയം കണ്ടത്
2013ൽ എം.എസ്. ധോണിക്ക് കീഴിൽ രണ്ടാമത്തെ ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം നേടിയപ്പോൾ വിരാട് കോഹ്‌ലിയുടേയും രോഹിത് ശർമയുടേയും ആഹ്ളാദപ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. അന്ന് ഗന്നം സ്റ്റൈലിൽ ഡാൻസ് കളിച്ച താരങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
12 വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു ഐസിസി ചാംപ്യൻസ് ട്രോഫി കൂടി നേടിയപ്പോൾ വീണ്ടും ഗന്നം സ്റ്റൈൽ ഡാൻസ് ആഘോഷം ഇന്ത്യൻ ടീം ക്യാമ്പിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇക്കുറി ടീമംഗങ്ങൾ കൂട്ടായാണ് ഗന്നം ഡാൻസ് പുനരാവിഷ്കരിച്ചത്.
അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവരാണ് ഗ്രൗണ്ടിൽ ഫൺ ഡാൻസ് കാഴ്ചവെച്ചത്. മത്സരത്തിന് ശേഷമുള്ള ആഘോഷ പ്രകടനം ലൈവായി ചാനലുകളിൽ സംപ്രഷണം ചെയ്തിരുന്നു.
അതേസമയം, ഡിജിറ്റൽ സംപ്രേഷണത്തിലും ഇന്ത്യ-ന്യൂസിലൻഡ് ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനൽ പുത്തൻ റെക്കോർഡുകൾ കടപുഴക്കി. 90.3 കോടി കാഴ്ചക്കാരാണ് മത്സരം തത്സമയം കണ്ടത്. ജിയോ ഹോട്ട് സ്റ്റാറിലൂടെയാണ് മത്സരം ഓൺലൈനിൽ ഡിജിറ്റലായി സംപ്രേഷണം ചെയ്തത്.
ഇന്ത്യ-ഓസ്‌ട്രേലിയ ചാംപ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരം ജിയോ ഹോട്ട്‌സ്റ്റാറിലൂടെ കണ്ടത് 66.9 കോടി പ്രേക്ഷകരായിരുന്നു. ഇന്ത്യ-പാകിസ്ഥാനെ തോൽപ്പിച്ച ഗ്രൂപ്പ് എയിലെ മത്സരത്തിന് 61.1 കോടി കാഴ്ചക്കാരുണ്ടായിരുന്നു.