ലഹരി ഉപയോഗിക്കുന്ന യുവാക്കളെ വീടുകളിൽ കണ്ടെത്തിയാൽ മരണാനന്തര ചടങ്ങുകൾക്ക് ഉൾപ്പെടെ സഹകരിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാരും. ഒരു വർഷത്തിലധികമായി പ്രദേശത്തെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുള്ളതായും നാട്ടുകാർ ആരോപിക്കുന്നു.
കോഴിക്കോട് താമരശ്ശേരിയിലെ അമ്പായത്തോടും പരിസര പ്രദേശങ്ങളിലും സിന്തറ്റിക് ലഹരിയുടെ വ്യാപനം കൂടുതലെന്ന് നാട്ടുകാർ. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗവും വിൽപനയും മേഖലയിൽ വ്യാപകമായി നടക്കുന്നുുണ്ട്. ഒരു വർഷത്തോളമായി മേഖലയിൽ മഹല്ല് കമ്മറ്റികൾ വഴി പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കണ പ്രവർത്തനങ്ങളും നടത്തുന്നതായി നാട്ടുകാർ പറയുന്നു.ഇതിനിടയിലാണ് പൊലീസിൽ നിന്ന് രക്ഷപ്പെടാൻ കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി പ്രദേശത്തുകാരനായ ഷാനിദ് മരിച്ചത്.
പ്രദേശത്ത് ഒരുവർഷത്തിലേറയായി മഹല്ല് കമ്മറ്റികളുടെയും മറ്റ് യുവാക്കളുടെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ശക്തമായ രീതിയിൽ പ്രതിരോധ നടപടികൾ തുടരുന്നത്. എങ്കിലും മേഖലയിൽ ലഹരി വ്യാപനം രൂക്ഷമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു..വീടു വീടാന്തരം കയറി ഇറങ്ങിയാണ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണം തുടരുന്നത്. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ വീടുകളിൽ കണ്ടെത്തിയാൽ മരണാനന്തര ചടങ്ങുകൾക്ക് ഉൾപ്പെടെ സഹകരിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാരും. ഒരു വർഷത്തിലധികമായി പ്രദേശത്തെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുള്ളതായും നാട്ടുകാർ ആരോപിക്കുന്നു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പൊലീസിൽ നിന്ന് രക്ഷപ്പെടാൻ കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി പ്രദേശത്തുകാരനായ ഷാനിദ് മരിച്ചത്. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളിൽ ഇയാൾ വ്യാപകമായി എംഡിഎംഎ വിൽപന നടത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ ഒഴിഞ്ഞ മേഖലകൾ കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങളുടെ പ്രവർത്തനം. ഷാനിദ് താമസിച്ചിരുന്ന സ്‌ഥലത്ത് ആളുകളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. നേരത്തെയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.ഷാനിദ് ഉൾപ്പെടുന്ന കണ്ണിയിൽ ഇനിയും ഒട്ടേറെപ്പേരുണ്ട്. ഇവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.