പെൻഷൻ കുടിശ്ശിക എത്രയും വേഗം കൊടുത്തു തീർക്കണം എന്ന ആവശ്യം അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് സാധ്യത. എം വിൻസെൻ്റ് എംഎൽഎ ആകും നോട്ടീസ് നൽകുക.
നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിലെ അപാകതകൾ പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. പെൻഷൻ കുടിശ്ശിക എത്രയും വേഗം കൊടുത്തു തീർക്കണം എന്ന ആവശ്യം അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് സാധ്യത. എം വിൻസെൻ്റ് എംഎൽഎ ആകും നോട്ടീസ് നൽകുക. ബജറ്റിലെ ധനാഭ്യർത്ഥനകളിൻ മേലുള്ള ചർച്ചയും വോട്ടെടുപ്പും ഇന്ന് സഭയിൽ നടക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് 13, 14 തീയതികളിൽ സഭ ചേരില്ല. ഈ മാസം 25 വരെയാണു സഭ.