കേരളത്തില്‍ വഖഫ് വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരെയും കുടിയിറക്കില്ല എന്ന് ഉറപ്പ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം ആശങ്കയോടെ ഉറ്റുനോക്കുന്ന കാര്യങ്ങളാണ് വഖവ് വിഷയത്തില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് ഭേദഗതി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് വരികയാണ്. പ്രതിഷ പക്ഷത്തെ പൂര്‍ണമായും അവഗണിച്ചു കൊണ്ടുള്ളതാണ് ജെപിസി റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തില്‍ വഖഫ് വിഷയത്തില്‍ ഒറ്റകെട്ടായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ന്യൂനപക്ഷം എന്തൊക്കയോ കവര്‍ന്നെടുക്കുന്നു എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിനു ചില വര്‍ഗീയ ശക്തികള്‍ വളം വെച്ചു കൊടുക്കുന്നുണ്ട്. കേരളത്തില്‍ വഖഫ് വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരെയും കുടിയിറക്കില്ല എന്ന് ഉറപ്പ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിദ്യാര്‍തികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടികുറക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കേന്ദ്രം നിര്‍ത്തിയപ്പോഴും കേരളം അത് തുടര്‍ന്നു. 106 കോടി രൂപ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കും. ന്യൂനപക്ഷങ്ങളോടുള്ള കരുതല്‍ സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വഖഫ് നിയമ ഭേദഗതി ബില്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് സംയുക്ത സഭാ സമിതി (ജെ.പി.സി) അംഗീകരിച്ചത്. റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറുമെന്ന് വഖഫ് ഭേദഗതി ബില്‍ പരിശോധിക്കാന്‍ നിയോഗിച്ച സംയുക്ത സഭാസമിതി ചെയര്‍മാന്‍ ജഗ്ദാംബിക പാല്‍ അറിയിച്ചു. ജനുവരി 29ന് ചേര്‍ന്ന ജെപിസി യോഗത്തിലാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. ഇതിന് മുമ്പായി ചേര്‍ന്ന യോഗത്തില്‍ 14 ഭേദഗതികള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് ഇന്ന് അംഗീകരിച്ചത്.