ഇപ്പോൾ അൻവറിന്‍റെ ഉദ്ദേശ്യം വ്യക്തമായി കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.വി. അൻവർ എംഎൽഎ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ആരോപണമായേ ഇതിനെ കണക്കാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎൽഎ എന്ന നിലക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ മികച്ച അന്വേഷണ സംവിധാനം ഒരുക്കിയാണ് നടപടികൾ സ്വീകരിച്ചത്. അതിൽ തൃപ്തനല്ലെന്ന് അദ്ദേഹം ഇന്നലെ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫിനും പാർട്ടിക്കും സർക്കാരിനെതിരെയുള്ള കാര്യങ്ങളാണ് ഉന്നയിക്കുന്നത്. എൽഡിഎഫിൻ്റെ ശത്രുക്കൾ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. പി.വി. അൻവറിൻ്റെ ആരോപണങ്ങളിൽ പാർട്ടിക്ക് സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ഉദ്ദേശ്യം വ്യക്തമായി കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.