സംഭവിച്ചതൊന്നും ഓർമ്മിയില്ലെന്നാണ് ഉമ തോമസ് പറഞ്ഞത്. ഡോക്ടർമാർ പറയുന്നത് അനുസരിക്കണമെന്ന് മുഖ്യമന്ത്രി ഉമ തോമസിനോട് പറഞ്ഞു.
കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കാതലായ പുരോഗതി. ഡോക്ടറുടെ കൈപിടിച്ച് ഉമതോമസ് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അടുത്ത ആഴ്ചയോടെ ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ ഉമ തോമസിനെ ആശുപത്രിയിൽ സന്ദർശിച്ചു. എംഎൽഎയുമായി മുഖ്യമന്ത്രി സൗഹൃദ സംഭാഷണം നടത്തി. സംഭവിച്ചതൊന്നും ഓർമ്മയില്ലെന്നാണ് ഉമ തോമസ് പറഞ്ഞത്. ഡോക്ടർമാർ പറയുന്നത് അനുസരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.