ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് സിറ്റിയുടെ ജയം. ഫിൽ ഫോഡൻ രണ്ടും എർലിങ് ഹാലണ്ട് ഒരു ഗോളും നേടി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്‌സിച്ച് ടൗണിനെതിരെ തകർപ്പൻ ജയം നേടി മാഞ്ചസ്റ്റർ സിറ്റി. ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് സിറ്റിയുടെ ജയം. ഫിൽ ഫോഡൻ രണ്ടും എർലിങ് ഹാലണ്ട് ഒരു ഗോളും നേടി. കൊവാസിച്, ജെറമി ഡോക്കു, ജെയിംസ് മക്കാറ്റി എന്നിവരും സ്കോർ ബോർഡിൽ ഇടംനേടി.
അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ഞെട്ടിക്കുന്ന തോൽവി നേരിട്ടു. ബ്രൈട്ടനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് സംഘം പരാജയപ്പെട്ടത്. 23-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ നേടിയ ഏക ഗോൾ മാത്രമാണ് യുണൈറ്റഡിന് ആശ്വാസമായത്. അഞ്ചാം മിനിറ്റിൽ യാൻകുബ മിൻ്റേ, 60-ാം മിനിറ്റിൽ കൗര മിൻ്റോമ, 76-ാം മിനിറ്റിൽ ജോർജിനോ റട്ടർ എന്നിവർ ബ്രൈട്ടനായി ഗോളുകൾ നേടി.
മറ്റു മത്സരങ്ങളിൽ എവർട്ടൻ ടോട്ടനത്തെയും നോട്ടിങ്ഹാം ഫോറസ്റ്റ് സതാംപ്ടണിനെയും പരാജയപ്പെടുത്തി.
ടോട്ടനത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എവർട്ടൻ പരാജയപ്പെടുത്തിയത്. സതാംപ്ടണിനെതിരെ നോട്ടിങ്ഹാം ഫോറസ്റ്റും രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം നേടി.