fbwpx
നടൻ കപിൽ ശർമയ്ക്ക് വധഭീഷണി; ഇ-മെയിൽ എത്തിയത് പാകിസ്താനിൽ നിന്ന്
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Jan, 2025 10:53 AM

രാജ്പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ തുടങ്ങിയവ‍ർക്കും സമീപകാലത്ത് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു

NATIONAL


നടനും ടെലിവിഷന്‍ അവതാരകനുമായ കപിൽ ശർമയ്ക്ക് വധഭീഷണി. പാകിസ്താനിൽ നിന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ താരം പരാതി നൽകിട്ടുണ്ട്. മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ തുടങ്ങിയവ‍ർക്കും സമീപകാലത്ത് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(3) പ്രകാരം അജ്ഞാതനായ ഒരാൾക്കെതിരെ അംബോലി പൊലീസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാകിസ്താനിൽ നിന്നാണ് ഭീഷണി ഇമെയിൽ അയച്ചതെന്ന് പൊലീസ് പറഞ്ഞു.


Also Read: മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം


"നിങ്ങളുടെ സമീപകാല പ്രവർത്തനങ്ങൾ ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഒരു സെൻസിറ്റീവ് വിഷയം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ഉപദ്രവിക്കാനുള്ള ശ്രമമോ അല്ല, ഈ സന്ദേശം അതീവ ഗൗരവത്തോടെയും രഹസ്യസ്വഭാവത്തോടെയും കൈകാര്യം ചെയ്യാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു" എന്നാണ് ഇമെയിലിൽ പറയുന്നത്. ബിഷ്ണു എന്ന പേരിലാണ് മെയിൽ വന്നിരിക്കുന്നത്.


Also Read: ഇത്തവണ ആരെ തുണയ്ക്കും; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഡൽഹിയിലെ പ്രധാന മണ്ഡലങ്ങൾ



പൊലീസ് റിപ്പോർട്ട് പ്രകാരം, എട്ട് മണിക്കൂറിനുള്ളിൽ സെലിബ്രിറ്റികളുടെ ഭാ​ഗത്തുനിന്നും മറുപടി ലഭിച്ചില്ലെങ്കിൽ വ്യക്തിപരവും തൊഴിൽപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് മെയിലിൽ പറയുന്നത്. കപിൽ ശർമയെ കൂടാതെ രാജ്പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ എന്നിവരും പൊലീസിൽ പരാതി നൽകിയിരുന്നു. സെലിബ്രിറ്റികൾ ഒന്നിനുപുറകെ ഒന്നായി ആക്രമണത്തിന് ഇരയാകുന്നതിനാൽ മുംബൈ പോലീസ് പരാതികൾ അതീവ ​ഗൗരവത്തോടെ അന്വേഷിച്ചുവരികയാണ്.

KERALA
ഞങ്ങള്‍ വികസന വിരുദ്ധരല്ല, പക്ഷെ കുടിവെള്ളം മുട്ടാന്‍ പാടില്ല; എം.ബി. രാജേഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിനോയ് വിശ്വം
Also Read
user
Share This

Popular

KERALA
KERALA
വയനാട് പുനരധിവാസം വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ; പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് പ്രതിപക്ഷ നേതാവ്