fbwpx
വിവാഹം നടക്കാത്തതിന് നഷ്ടപരിഹാരം: ഉത്തരവിട്ട് ഉപഭോക്തൃ കോടതി
logo

ന്യൂസ് ഡെസ്ക്

Posted : 14 Jun, 2024 04:29 PM

വിവാഹം നടക്കാത്തതിനാലാണ് യുവാവിന് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടത്.

COMPENSATION FOR MATRIMONY

മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്ത യുവാവിന് നഷ്ടപരിഹാരം നൽകിയ പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെതാണ് ഉത്തരവ്. വിവാഹം നടക്കാത്തതിനാലാണ് യുവാവിന് നഷ്ടപരിഹാരം നൽകാൻ മാട്രിമോണിയോട് ആവശ്യപ്പെട്ടത്.

ചേർത്തല സ്വദേശിയായ യുവാവ്, എറണാകുളത്തെ കേരള മാട്രിമോണി എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. ആകർഷകമായ പരസ്യം കണ്ടാണ് യുവാവ് കേരള മാട്രിമോണി വെബ്‌സൈറ്റിൽ 2018 ഡിസംബറിൽ ഫ്രീയായി രജിസ്റ്റർ ചെയതത്. പിന്നീട് വെബ്സൈറ്റിന്റെ ഓഫീസിൽ നിന്നും പലതവണ ബന്ധപ്പെടുകയും, തുക നൽകിയാലേ വധുവിന്റെ വിവരങ്ങൾ നൽകുകയുള്ളൂ എന്നും അറിയിച്ചു. രജിസ്റ്റർ ചെയ്താൽ വിവാഹത്തിനു വേണ്ട എല്ലാ സഹായവും ചെയ്തു നൽകാമെന്നുള്ള വാഗ്ദാനവും നൽകി. 4,100 രൂപ ഫീസായി ഈടാക്കിയെങ്കിലും യുവാവിൻ്റെ വിവാഹം നടന്നില്ല. 

2019 ജനുവരി മുതൽ 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, രണ്ടായിരത്തിലെ ഐടി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇടനിലക്കാർ മാത്രമാണ് തങ്ങൾ എന്നും സേവന കാലയളവിൽ വിവാഹം ഉറപ്പുനൽകിയിരുന്നില്ലെന്നും കോടതിയിൽ കേരള മാട്രിമോണി വ്യക്തമാക്കി. എന്നാൽ, വിവാഹം നടക്കുമെന്ന തരത്തിൽ ആകർഷകമായ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാക്കുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി.

പണം നൽകിയതിന് ശേഷം ഫോൺ കോളുകൾക്ക് മറുപടിയൊന്നും ലഭിച്ചില്ല. ഓഫീസിൽ അന്വേഷിച്ചിട്ടും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് യുവാവ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. അടച്ച തുക തിരിച്ച് നൽകാനും, അതിനോടൊപ്പം, 28000 രൂപ നഷ്ടപരിഹാരമായി നൽകാനുമാണ് ഉത്തരവ്. 

WORLD
ക്രിസ്‌തുമസ് മാർക്കറ്റിൽ കാർ പാഞ്ഞുകയറിയ സംഭവം: മരണം അഞ്ചായി, പത്തിലധികം ആളുകൾ ഗുരുതരാവസ്ഥയിൽ
Also Read
user
Share This

Popular

NATIONAL
KERALA
'ഇനി സിനിമ ഹിറ്റടിക്കും'; പുഷ്പ 2 റിലീസ് ദിവസം യുവതി മരിച്ച വാര്‍ത്തയറിഞ്ഞ് അല്ലു അര്‍ജുന്‍ പറഞ്ഞു: തെലങ്കാന എംഎല്‍എ നിയമസഭയില്‍