fbwpx
മുരിക്കുംപുഴയിൽ യുവാവിനെ പൊലീസ് അകാരണമായി മർദിച്ചെന്ന് പരാതി; യുവാവ് ചികിത്സയിൽ
logo

ന്യൂസ് ഡെസ്ക്

Posted : 14 Mar, 2025 06:29 PM

മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും യുവാവ് പരാതി നൽകി

KERALA

തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. മുരുക്കുംപുഴ സ്വദേശി ഷിബുവിനെ മംഗലപുരം പൊലീസ് അകാരണമായി മർദിച്ചെന്നാണ് ആരോപണം. മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും യുവാവ് പരാതി നൽകി.


ALSO READ: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; പ്രതി ആകാശ് റിമാൻഡില്‍


കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഉത്സവ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ മംഗലപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മർദിച്ചെന്നാണ് പരാതി. ഷിബുവിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നിൽവെച്ചായിരുന്നു മർദനം. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്.
ഷിബു നിലവിൽ ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


KERALA
ഗുണ്ടാ നേതാവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കെഎസ്‌യു ജില്ലാ പ്രസിഡൻ്റ്; ഗോകുൽ ഗുരുവായൂർ പങ്കുവെച്ചത് മരട് അനീഷിനൊപ്പമുള്ള ചിത്രം
Also Read
user
Share This

Popular

WORLD
KERALA
WORLD
'റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണം'; പുടിനോട് അഭ്യര്‍ഥിച്ചതായി ട്രംപ്