fbwpx
ചൊക്രമുടി ഭൂമി കയ്യേറ്റം: നാല് പട്ടയങ്ങൾ റദ്ദാക്കി റവന്യൂ വകുപ്പ്; കയ്യേറ്റക്കാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തും
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Mar, 2025 10:17 PM

റദ്ദാക്കിയ നാല് പട്ടയങ്ങളും ദേവികുളം താലൂക്കിലെ ബൈസൺ വാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്.

KERALA

ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ നിർണായക നടപടിയുമായി റവന്യൂ വകുപ്പ്. നാല് പട്ടയങ്ങൾ റദ്ദാക്കുകയും അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിക്കുകയും ചെയ്തു. കയ്യേറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ തീരുമാനമായി. റദ്ദാക്കിയ നാല് പട്ടയങ്ങളും ദേവികുളം താലൂക്കിലെ ബൈസൺ വാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്.

അനധികൃതമായി ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനാണ് റവന്യൂ മന്ത്രി കെ. രാജൻ നൽകിയിരിക്കുന്ന നിർദേശം. വ്യാജരേഖ കെട്ടിചമയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാകും നടപടി. വിഷയത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നേരത്തെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാജരേഖകൾ കെട്ടിചമച്ചുകൊണ്ട് ഭൂമി കയ്യേറയതായി വ്യക്തമായി. ഇതിൽ ഉദ്യോഗസ്ഥർക്കുൾപ്പെടെ വീഴ്ച പറ്റിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.


ALSO READ: കുട്ടിയെ മാനസികമായും ശാരീരീകമായും പീഡിപ്പിച്ചു; തിരുവനന്തപുരം പട്ടം സെന്റ് മേരിസ് ഹൈസ്‌കൂളിലെ അഞ്ച് അധ്യാപകർക്കെതിരെ നടപടി


സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളും ജൈവവൈവിധ്യ കേന്ദ്രവുമായ ചൊക്രമുടി മലനിരകള്‍ റവന്യൂ വകുപ്പിന്‍റെ സംരക്ഷിത ഭൂപ്രദേശമാണ്. ബൈസണ്‍വാലി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 40 ഏക്കറോളം ഭൂമി റവന്യൂ വകുപ്പിന്‍റെ ഒത്താശയോടെ കയ്യേറിയതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. സിപിഐ നേതൃത്വത്തിന്‍റെ അറിവോടെ സ്വകാര്യ വ്യക്തികളും റിസോർട്ട് മാഫിയയും കയ്യേറ്റം നടത്തുന്നതായും ആരോപണമുണ്ട്.


2024 ഓഗസ്റ്റിലാണ് അതീവ പരിസ്ഥിതിലോല മേഖലയായ റെഡ് സോണിലുൾപ്പെടുന്ന ചൊക്രമുടിയിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റവും അനധികൃത റോഡ് നിർമാണവും വിവാദമായത്. ഭൂമി കയ്യേറ്റത്തിൽ ജില്ലയിലെ സിപിഐ നേതാക്കൾ മുതൽ റവന്യൂ ഉദ്യോഗസ്ഥർക്കു വരെ പങ്കുണ്ടെന്ന പരാതികളുയർന്നതോടെ അന്വേഷണത്തിനായി മുൻ ഉത്തരമേഖലാ ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയമിച്ചിരുന്നു. തുടർന്ന് ചൊക്രമുടിയിൽ കൈയ്യേറ്റം ഉണ്ടെന്ന് സെപ്റ്റംബറിൽ കെ. സേതുരാമൻ റിപ്പോർട്ട് സമർപ്പിച്ചു.


WORLD
'റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണം'; പുടിനോട് അഭ്യര്‍ഥിച്ചതായി ട്രംപ്
Also Read
user
Share This

Popular

WORLD
KERALA
WORLD
'യുക്രെയ്ന്‍ സൈനികര്‍ ആയുധംവെച്ച് കീഴടങ്ങിയാല്‍ സുരക്ഷ ഉറപ്പാക്കാം'; ട്രംപിന് പുടിന്റെ മറുപടി