അൺഡോക്കിങ് പരീക്ഷണം വിജയകരമാക്കുകയെന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്ത മാസം നടത്തുന്ന ഡോക്കിങ് പരീക്ഷണത്തിൽ ഊർജ കൈമാറ്റം ഉൾപ്പെടെ പരീക്ഷിക്കുമെന്ന് വി. നാരായണൻ വ്യക്തമാക്കി
സ്പേഡെക്‌സ് ദൗത്യത്തിൽ നിർണായകമായ അൺഡോക്കിങ് പരീക്ഷണം കൂടി വിജയിച്ചതോടെ വലിയ പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ചന്ദ്രയാൻ നാലിന് ഈ പരീക്ഷണം വലിയ സഹായകരമാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ വി.നാരായണൻ പറഞ്ഞു. അടുത്ത മാസം വീണ്ടും ഡോക്കിങ് പരീക്ഷണം നടത്തുമെന്നും വി. നാരായണൻ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് ഐഎസ്ആർഒ വിജകരമായി പൂർത്തിയാക്കിയത്.
അൺഡോക്കിങ് പരീക്ഷണം വിജയകരമാക്കുകയെന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്ത മാസം നടത്തുന്ന ഡോക്കിങ് പരീക്ഷണത്തിൽ ഊർജ കൈമാറ്റം ഉൾപ്പെടെ പരീക്ഷിക്കുമെന്ന് വി. നാരായണൻ വ്യക്തമാക്കി. ഗഗൻയാന് മുന്നോടിയായി ഒരു ടെസ്റ്റ് വെഹിക്കിൾ പരീക്ഷണം കൂടിയുണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.
അതേസമയം ഐഎസ്ആർഒയുടെ ചന്ദ്രയാൻ നാല് ദൗത്യത്തിന് ഡോക്കിങ്ങ് ആൻഡ് അൺഡോക്കിങ് സഹായകരമാകുമെന്ന് ചെയർമാൻ വി. നാരായണൻ പറയുന്നു. കുറഞ്ഞ ചിലവിൽ മാക്സിമം റിസൽട്ട് ഉണ്ടാക്കാനും മൾട്ടിപ്പിൾ എക്സ്പിരിമെന്റ് ചെയ്യാനും ഐഎസ്ആർഒ ശ്രമിക്കും. ചന്ദ്രനിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്ന കാര്യത്തിൽ അടക്കം പരീക്ഷണമുണ്ടാകും. രണ്ട് ഘട്ടമായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനാണ് പദ്ധതിയെന്നും നിരവധി പരീക്ഷണങ്ങൾ ചെയ്ത് ഇതിനായുള്ള ഡാറ്റ ജനറേറ്റ് ചെയ്യുമെന്നും വി.നാരായണൻ വ്യക്തമാക്കി.
ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടംഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ് (Docking). ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ് (UnDocking). ഇതിനു ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.