കൊല്ലപ്പെട്ട സുനിൽ ദത്തിൻ്റെ സഹോദരി ഉഷാ കുമാരിയുടെ ഭർത്താവാണ് മുഖ്യപ്രതി ഷാനി
വർക്കലയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം വെള്ളൈക്കടവ് സ്വദേശിയായ ഷാനിയെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ സ്കൂട്ടറിൽ കയറി രക്ഷപ്പെടുന്ന സിസിടിവ് ദൃശ്യം പുറത്തുവന്നു.
ഇന്ന് രാത്രി 8 മണിയോടുകൂടി തിരുവനന്തപുരത്തു നിന്നുമാണ് വർക്കല പൊലീസ് ഇയാളെ പിടികൂടിയത്. കൊല്ലപ്പെട്ട സുനിൽ ദത്തിൻ്റെ സഹോദരി ഉഷാ കുമാരിയുടെ ഭർത്താവാണ് മുഖ്യപ്രതി ഷാനി. ഷാനിയുടെ സുഹൃത്തും പ്രതിയുമായ മനുവിനെ സംഭവദിവസം രാത്രി തന്നെ പൊലീസ് പിടികൂടി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ് മനു. ഒപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതിയായ 16കാരനും പൊലീസ് നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കരുനിലക്കോട് സ്വദേശിയാണ് സുനിൽദത്ത് കൊല്ലപ്പെടുന്നത്. ഷാനിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഇയാളെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ സഹോദരി ഉഷാ കുമാരിക്കും പരിക്കേറ്റിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.