fbwpx
കുട്ടിയെ മാനസികമായും ശാരീരീകമായും പീഡിപ്പിച്ചു; തിരുവനന്തപുരം പട്ടം സെന്റ് മേരിസ് ഹൈസ്‌കൂളിലെ അഞ്ച് അധ്യാപകർക്കെതിരെ നടപടി
logo

ന്യൂസ് ഡെസ്ക്

Last Updated : 14 Mar, 2025 08:22 PM

ഒൻപതാം ക്ലാസ് വിദ്യാർഥിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.

KERALA

കുട്ടിയെ മാനസികമായും ശാരീരീകമായും പീഡിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം പട്ടം സെന്റ് മേരിസ് ഹൈസ്‌കൂളിലെ അധ്യാപകർക്കെതിരെ കൂട്ട നടപടി. സ്കൂളിലെ പ്രിൻസിപ്പാളിനെയും പ്രധാനധ്യാപികയെയും സ്ഥലംമാറ്റി. മൂന്ന് അധ്യാപകരെ സസ്പെഡൻ് ചെയ്തു. ഒൻപതാം ക്ലാസ് വിദ്യാർഥിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.

ഈ കഴിഞ്ഞ ജനുവരി 22ാം തിയതിയാണ് കുട്ടിയെ അധ്യാപകൻ മർദിക്കുന്നത്. സ്കൂളിലെ ശുചിമുറിയിൽ പോയി വരുന്ന വഴി 9ാം ക്ലാസ് വിദ്യാർഥിയെ യുപി സ്കൂൾ അധ്യാപകൻ അകാരണമായി ചൂരൽ ഉപയോഗിച്ച് മർദിക്കുകയായിരുന്നെന്നാണ് ആരോപണം. അടിച്ചതിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ അധ്യാപകൻ വീണ്ടും കുട്ടിയെ മർദിച്ചു. തുടർന്ന് കോളറിൽ പിടിച്ച് തള്ളിയിടുകയും നിലത്തിട്ട് മർദിക്കുകയും ചെയ്തെന്ന് കുട്ടി പറയുന്നു. പിന്നാലെ പരാതി നൽകാൻ ചെന്നെങ്കിലും പ്രധാനധ്യാപകൻ വിഷയത്തെ ലാഘവത്തോടെ കണ്ട് തള്ളി.


ALSO READ: മയക്കുമരുന്നിനെതിരെ എക്സെസിൻ്റെ 'ഓപ്പേറഷൻ ക്ലീൻ സ്ലേറ്റ്'; 8 ദിവസത്തിനിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരിവസ്തുക്കൾ


ഇതിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. സ്കൂളിലെ അനധികൃത പിരിവ് ചോദ്യം ചെയ്തതാണ് കുട്ടിയെ മർദിക്കാൻ കാരണമെന്നാണ് വിദ്യാർഥിയുടെ അച്ഛൻ്റെ ആരോപണം. സ്കൂൾ അധ്യാപകർ കുട്ടികളെ ചൂരലുപയോഗിച്ച് ക്രൂരമായി മർദിക്കാറുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഇക്കാര്യം സ്കൂൾ അധികൃതരോട് പറഞ്ഞിരുന്നെന്നും ഇതാണ് കുട്ടിയെ മർദിച്ചതിന് പിന്നിലെ കാരണമെന്നും കുട്ടിയുടെ അച്ഛൻ ആരോപിച്ചു.


Also Read
user
Share This

Popular

WORLD
KERALA
WORLD
'യുക്രെയ്ന്‍ സൈനികര്‍ ആയുധംവെച്ച് കീഴടങ്ങിയാല്‍ സുരക്ഷ ഉറപ്പാക്കാം'; ട്രംപിന് പുടിന്റെ മറുപടി