നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയെ (78) ആണ് സ്ലാബിട്ട് മൂടിയ നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വയോധികൻ മരിച്ചെന്ന് വരുത്തി സ്ലാബിട്ട് മൂടിയതായി പരാതി. നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയെ (78) ആണ് സ്ലാബിട്ട് മൂടിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം.
ALSO READ: വയനാട് മുള്ളൻകൊല്ലി ഭാഗത്തെത്തിയ കുട്ടിയാനയെ വനം വകുപ്പ് പിടികൂടി
മകൻ സനന്ദനും പൂജാരിയായ രാജസേനനും ചേർന്നാണ് സമാധി ഇരുത്തിയതെന്നാണ് ഉയർന്നുവരുന്ന ആരോപണം. തുടർന്ന് സമാധിയായി എന്ന് പോസ്റ്റർ പതിപ്പിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ ദുരൂഹത ഉണ്ടന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതിപ്പെട്ടത്. ആർഡിഒയുടെ നിർദേശം ലഭിച്ചതിന് ശേഷം തുടർ നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു.