fbwpx
ഗൗരി ലങ്കേഷ് വധക്കേസ്: അവസാന പ്രതിക്കും ജാമ്യം; മുഴുവന്‍ പ്രതികളും പുറത്ത്
logo

ന്യൂസ് ഡെസ്ക്

Posted : 10 Jan, 2025 07:19 PM

NATIONAL


മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ അവസാന പ്രതിക്കും ജാമ്യം. വിചാരണ നീളുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയായ ശരദ് ഭൗസാഹേബ് കലാസ്‌കറിന് ബെംഗളൂരു സിറ്റി കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ വിചാരണ നേരിടുന്ന 17 പ്രതികളും ജാമ്യത്തിലാണ്. 18-ാം പ്രതി വികാസ് പാട്ടീല്‍ ഇപ്പോഴും ഒളിവിലാണ്.

2017 സെപ്റ്റംബര്‍ 5 നാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. വെസ്റ്റ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ച് മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.


Also Read: 'ഞാന്‍ ദൈവമല്ല, തെറ്റുകള്‍ പറ്റും'; ആദ്യ പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി


ജാമ്യാപേക്ഷയില്‍ താന്‍ നിരപരാധിയാണെന്നും കേസിലെ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്നുമാണ് കലാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. കലാസ്‌കര്‍ സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതിനു മുമ്പും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളാണെന്നും പുറത്തിറങ്ങിയാല്‍ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, തുല്യതയുടെ അടിസ്ഥാനത്തില്‍ കലാസ്‌കറിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു.

കൊലപാതകം നടന്ന് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല. 2024 ജുലൈയില്‍ കേസിലെ മൂന്ന് പ്രതികള്‍ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അമിത് ദിഗ്വേക്കര്‍, കെ ടി നവീന്‍ കുമാര്‍, എച്ച് എല്‍ സുരേഷ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇതിന് ഒരു മാസത്തിനു ശേഷം കേസിലെ നാല് പ്രതികള്‍ക്കു കൂടി ജാമ്യം ലഭിച്ചു.

WORLD
ഹഷ് മണി കേസിൽ ട്രംപ് കുറ്റക്കാരൻ തന്നെ; ശിക്ഷയോ പിഴയോ ഇല്ല
Also Read
user
Share This

Popular

KERALA
KERALA
പരിശീലകരും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ 60 ലധികം പേര്‍ പീഡിപ്പിച്ചു; കായികതാരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍