സവർക്കറും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം വ്യക്തിയെ മർദിച്ചതായി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്
സവർക്കർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാരോപിച്ചുള്ള ക്രിമിനൽ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. പൂനെയിലെ പ്രത്യേക കോടതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മോഹൻ ജോഷി സമർപ്പിച്ച അപേക്ഷയിലാണ് ജാമ്യം അനുവദിച്ചത്. കേസ് ഫെബ്രുവരി 18ന് പരിഗണിക്കും.
ALSO READ: ഗൗരി ലങ്കേഷ് വധക്കേസ്: അവസാന പ്രതിക്കും ജാമ്യം; മുഴുവന്‍ പ്രതികളും പുറത്ത്
കഴിഞ്ഞ വർഷമാണ് സത്യകി സവർക്കർ രാഹുൽ ഗാന്ധിക്കെതിരെ പൂനെ കോടതിയിൽ പരാതി നൽകിയത്. സവർക്കറും സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം വ്യക്തിയെ മർദിച്ചതായി സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്.
2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ആക്ഷേപകരമായ പരാമർശം നടത്തിയതെന്നും സത്യകി ആരോപിക്കുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല, സവർക്കർ ഒരിടത്തും അത്തരത്തിലൊന്നും എഴുതിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്നുമായിരുന്നു സത്യകി സവർക്കറിൻ്റെ പ്രതികരണം.