ഐലൻഡ് എക്സ്പ്രസിൽ വന്ന കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ തസ്മീത്ത് ചൈന്നൈയിലേക്ക് പോയതായി സംശയം. ഐലൻഡ് എക്സ്പ്രസിൽ വന്ന കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കന്യാകുമാരിയിൽ നിന്ന് ചെന്നൈ എഗ്മോറിലേക്ക് പോകുന്നതാണ് ഈ ട്രെയിൻ.
നാഗർകോവിൽ സ്റ്റേഷനിൽ നിന്നും കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.3.03 ന് കുട്ടി നാഗർകോവിലിലെ പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയിരുന്നു. കുപ്പിയിൽ വെള്ളം എടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറുന്നതായാണ് ദൃശ്യങ്ങളിൽ. ഇതോടെ കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു.
Also Read: തസ്മിത്തിനായുള്ള തെരച്ചിൽ 27ആം മണിക്കൂറിലും; കേരള-തമിഴ്നാട് പൊലീസ് സംയുക്ത പരിശോധന
ഐലൻഡ് എക്സ്പ്രസ് ഇന്നലെ കന്യാകുമാരിയിൽ എത്തിയത് മൂന്നരയോടെയാണ്. 5.58നാണ് ഈ ട്രെയിൻ കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ടത്. ഈ ട്രെയിൻ ഇന്ന് പുലർച്ചെ 06.34 ന് ട്രെയിൻ ചെന്നൈ എഗ്മോറിൽ എത്തി. നേരത്തെ പെൺകുട്ടിയെ കന്യാകുമാരിയിൽ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കന്യാകുമാരിയിലെ സിസിടിവി ദൃശ്യങ്ങളിലും കുട്ടിയെ കണ്ടിരുന്നില്ല. ഇന്നലെ രാവിലെ 10 മണിയോടെയാണ് പെൺകുട്ടി കഴക്കൂട്ടത്തെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.
Also Read: തമിഴ്നാട്ടിലുള്ള സഹോദരന്റെ വിവരം തസ്മിത് ചോദിച്ചറിഞ്ഞിരുന്നുവെന്ന് പിതാവ്; തെരച്ചിൽ തുടരുന്നു