fbwpx
NCPയിൽ തര്‍ക്കം രൂക്ഷം; ശശീന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല, ഉടന്‍ രാജിവെപ്പിച്ചില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് പി.സി. ചാക്കോ
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Dec, 2024 11:50 AM

ശശീന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പി.സി. ചാക്കോ ശരദ് പവാറിനെ അറിയിച്ചു

KERALA


മന്ത്രിമാറ്റത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എന്‍സിപിയിലെ തര്‍ക്കം രൂക്ഷമാകുന്നു. രാജിവെക്കില്ലെന്ന് എ.കെ. ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയതോടെ രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. ശശീന്ദ്രനെ ഉടന്‍ രാജിവെപ്പിച്ചില്ലെങ്കില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജി വെക്കുമെന്ന് പി.സി. ചാക്കോ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ അറിയിച്ചതായാണ് സൂചന. ശശീന്ദ്രനെ വെച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പി.സി. ചാക്കോ ശരദ് പവാറിനെ അറിയിച്ചു.


ALSO READ: 'ഞാന്‍ തന്നെ മന്ത്രിയാകണമെന്ന് സിപിഎമ്മിനില്ല; പക്ഷെ തോമസ് കെ. തോമസിനെ മന്ത്രിയാകുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്': എ.കെ. ശശീന്ദ്രന്‍


അതേസമയം, എൻ.സി.പി സംസ്ഥാന നേതൃത്വത്തിനെതിരെ മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. "മന്ത്രിസഭയിലെ മെക്കാനിസത്തിൽ മുഖ്യമന്ത്രിക്ക് റോൾ ഉണ്ട്. അക്കാര്യം സംസ്ഥാന നേതൃത്വം വേണ്ടത്ര മനസിലാക്കിയില്ല. തന്നെ പ്രത്യേകമായി സംരക്ഷിക്കണമെന്ന നിർബന്ധം മുഖ്യമന്ത്രിക്കില്ല. അത്തരം പ്രചാരണങ്ങൾ തെറ്റാണ്. തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നതിൽ മുഖ്യമന്ത്രിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. അങ്ങനെ ഒരാളെ മന്ത്രിസഭയിൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. മുഖ്യമന്ത്രി അതൃപ്തി എൻസിപി കേന്ദ്ര നേതൃത്വത്തോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗത്തെ തീരുമാനിക്കുന്നതിൽ മുഖ്യമന്ത്രിക്ക് റിസർവേഷൻ ഉണ്ട്. മുഖ്യമന്ത്രിയെ ഒഴിച്ച് നിർത്തിയുള്ള തീരുമാനമല്ല വേണ്ടത്. ദേശീയ നേതൃത്വത്തിന് വിട്ട കാര്യമാണ് സംസ്ഥാന അധ്യക്ഷൻ യോഗം വിളിച്ചു ചർച്ച ചെയ്തത്. അത് ഒഴിവാക്കേണ്ട കാര്യമായിരുന്നു. എൻസിപിക്ക് മന്ത്രി ഉണ്ടാകുമെങ്കിൽ രാജിവെക്കാൻ തയ്യാറാണ്" എ.കെ. ശശീന്ദ്രൻ തുറന്നടിച്ചു.


ALSO READ: ഭരണ-പ്രതിപക്ഷ എംപിമാരുടെ ഏറ്റുമുട്ടല്‍; പാര്‍ലമെൻ്റ് കവാടത്തിലെ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍


മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ എ.കെ. ശശീന്ദ്രന് എന്‍സിപി സംസ്ഥാന നേതൃത്വം വ്യാഴാഴ്ച വരെയാണ് സമയം നല്‍കിയതെന്നാണ് സൂചന. വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തോമസ് കെ. തോമസ്.

KERALA
വിജയരാഘവൻമാരെ പാർട്ടി തിരുത്തണം, ഇല്ലെങ്കിൽ ചവിട്ടി നിൽക്കുന്ന മണ്ണ് ഒലിച്ചു പോകുന്നത് സംഘപരിവാറിലേക്ക്; സിപിഎമ്മിനെതിരെ സമസ്ത മുഖപത്രം
Also Read
user
Share This

Popular

KERALA
KERALA
കരുണാകരനെ അട്ടമറിച്ചവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല; സ്വന്തം പാര്‍ട്ടി പോലും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷിച്ചു: ചെറിയാൻ ഫിലിപ്പ്