സാമ്പത്തിക ബാധ്യതയും ,അജീഷിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തി, ജീവിതത്തിൽ പരാജയപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.ഇരുവരെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളില്‍ മരിച്ച നിലയില്‍ കുട്ടിയേയും കണ്ടെത്തി.നടുക്കുന്ന കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍.
കൊല്ലത്ത് രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. വലിയ വിളയിൽ അജീഷ് കുമാർ, ഭാര്യ സുലു, മകൻ ആദി എന്നിവരാണ് മരിച്ചത്.
രണ്ട് വയസുകാരനെ കൊന്ന് അമ്മയും അച്ഛനും ജീവനൊടുക്കുകയായിരുന്നു. വീടിനുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു
രാവിലെ വീടിന്‍റെ മുറിയില്‍ നിന്ന് ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.സാമ്പത്തിക ബാധ്യതയും ,അജീഷിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചതും കുടുംബത്തെ തളർത്തി, ജീവിതത്തിൽ പരാജയപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.ഇരുവരെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടിലിന് മുകളില്‍ മരിച്ച നിലയില്‍ കുട്ടിയേയും കണ്ടെത്തി.നടുക്കുന്ന കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടലിലാണ് നാട്ടുകാര്‍.
Also Read; വയനാട് പുനരധിവാസം: ടൗൺഷിപ്പിന് ആയി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി 26 കോടി രൂപ അനുവദിച്ചു
പ്രവാസിയായിരുന്ന അജീഷ് ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.ചെറിയ ജോലി ചെയ്താണ് അജീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. അതേ സമയം കുഞ്ഞിൻ്റെ ശരീരത്തിൽ മുറിവുകളോ പാടോ ഇല്ല പോസ്റ്റ്മോർട്ടത്തിലേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)