ഡൽഹി പൊലീസ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി
ഡൽഹി കലാപക്കേസിൽ മന്ത്രി കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്താന്‍ റൗസ് അവന്യൂ കോടതിയുടെ നിര്‍ദേശം നൽകി. ഡൽഹി പൊലീസ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ALSO READ: "മനസാക്ഷിയെ ഞെട്ടിക്കുന്ന നടപടി"; ബുൾഡോസർരാജിനെ വിമർശിച്ച് സുപ്രീം കോടതി
2020ൽ കലാപമുണ്ടായിരുന്ന സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്നില്ല, അതിനാൽ തനിക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്നായിരുന്നു കപിൽ മിശ്രയുടെ വാദം. കുറ്റകൃത്യം നടക്കുന്ന സമയത്ത് മിശ്ര ആ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും, അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ജഡ്ജി അറിയിച്ചു.