fbwpx
തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊല; ഇതരജാതിക്കാരനെ പ്രണയിച്ച സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Apr, 2025 04:44 PM

കാമുകൻ വെൺമണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചത്.

NATIONAL

പ്രതി ശരവണൻ, കൊലപ്പെട്ട വിദ്യ

തമിഴ്നാട്ടിൽ തിരുപ്പൂർ ജില്ലയിൽ ദുരഭിമാനക്കൊല. ഇതരജാതിക്കാരനെ പ്രണയിച്ചതിന് സഹോദരൻ 22കാരിയായ സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ സഹോദരൻ ശരവണനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുപ്പൂരിലെ പരുവായ് ഗ്രാമത്തിൽ നിന്നുള്ള 22 കാരിയായ വിദ്യയാണ് ക്രൂര കൊലപാതകത്തിനിരയായത്. കോയമ്പത്തൂരിലെ സർക്കാർ കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്നു വിദ്യ. കാമുകൻ വെൺമണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യയുടെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചത്.


മാർച്ച് 30 നാണ് പരുവൈയിലെ വീട്ടിൽ വിദ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാര തലയിൽ വീണാണ് വിദ്യയുടെ മരണമെന്നായിരുന്നു കുടുംബത്തിൻ്റെ അവകാശവാദം. മരണവിവരം പൊലീസിനെ അറിയിക്കാതെ വീട്ടുകാർ സംസ്കാരവും നടത്തി.


ALSO READ: 'മൊബൈൽ ഫോൺ വെള്ളത്തിലെറിഞ്ഞ് നശിപ്പിച്ചതിൽ വൈരാഗ്യം'; 41കാരിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ 13 വയസ്സുകാരൻ അറസ്റ്റിൽ


എന്നാൽ വിദ്യയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് സഹപാഠിയും ആൺസുഹൃത്തുമായ വെൺമണി കാമനായകൻപാളയം പൊലീസിൽ പരാതി നൽകി. ഇതോടെയാണ് ക്രൂര കൊലപാതകത്തിൻ്റെ വിവരം പുറത്തുവരുന്നത്. വിദ്യയുടെ മരണം കുടുംബം അവകാശപ്പെടുന്നത് പോലെ ഒരു അപകടമരണമല്ലെന്നായിരുന്നു വെൺമണിയുടെ പരാതി.


വെൺമണിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ വിദ്യയെ സംസ്കരിച്ച സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ തലയ്ക്കേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി.


ALSO READ: വഖഫ് ബില്‍ ലോക്സഭയില്‍: പ്രതിപക്ഷം ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു; മോസ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് കിരണ്‍ റിജിജു


തുടർന്ന് പൊലീസ് കുടുംബത്തെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ സഹോദരൻ ശരവണൻ ഇരുമ്പ് വടി കൊണ്ട് വിദ്യയുടെ തലയിൽ അടിച്ചതായി സമ്മതിച്ചു. താഴ്ന്ന സമുദായത്തിൽപ്പെട്ട വെൺമണിയുമായി വിദ്യയ്ക്ക് ബന്ധമുണ്ടായിരുന്നതിനാലാണ് താൻ സഹോദരിയെ കൊലപ്പെടുത്തിയതെന്ന് ശരവണൻ പൊലീസിന് മൊഴിനൽകി. പൊലീസ് ശരവണൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യാൻ കുടുംബത്തെയും കസ്റ്റഡിയിലെടുത്തു. 

IPL 2025
"കോഹ്‌ലിയെ ഔട്ടാക്കുമല്ലേടാ"; നടൻ അർഷാദ് വാർസിക്കെതിരെ ഭീഷണി മുഴക്കി ആർസിബി ഫാൻസ്!
Also Read
user
Share This

Popular

KERALA
NATIONAL
താമരശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഏപ്രില്‍ എട്ടിന്