2,386 കിലോ ഗ്രാം ഹാഷീഷ് ഓയിലും 121 കിലോ ഹെറോയിനും പിടിച്ചെടുത്തു
ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്ത് വമ്പൻ ലഹരിവേട്ടയുമായി നാവിക സേന. 2,386 കിലോ ഗ്രാം ഹാഷീഷ് ഓയിലും 121 കിലോ ഹെറോയിനും പിടിച്ചെടുത്തു. ചെറുബോട്ടിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. നാവികസേനയുടെ മറീൻ കമാൻഡോകൾ ആണ് ലഹരി കടത്തുകാരെ കീഴ്‌പ്പെടുത്തിയത്.