ജോൺ ബ്രിട്ടാസിനെ സ്ഥിരം ക്ഷണിതാവായും പാർട്ടി തെരഞ്ഞെടുത്തു
സിപിഐഎം ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. പുതിയ കേന്ദ്ര കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. അതിൽ 84 പേരെ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തവരിൽ ഇക്കുറി 30 പുതുമുഖങ്ങളുണ്ട്. പട്ടികയിൽ ഇടം പിടിച്ച പുതുമുഖങ്ങളിൽ മൂന്ന് പേർ മലയാളികളാണ്. ടി. പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ. എസ്. സലീഖ (ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് പുതിയതായി പട്ടികയിലിടം നേടിയ മലയാളികൾ. ജോൺ ബ്രിട്ടാസ്, സുദീപ് ദത്ത, സുധവന ദേശ്പാണ്, ബാൽ സിങ്, എന്നിവരെ കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായും പാർട്ടി തെരഞ്ഞെടുത്തു.
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ
പിണറായി വിജയൻ
ബി വി രാഘവുലു
എം എ ബേബി
തപൻ സെൻ
നിലോത്പൽ ബസു
സലിം
എ വിജയരാഘവൻ
അശോക് ധവാലെ
രാമചന്ദ്ര ഡോം
എം വി ഗോവിന്ദൻ
വി ശ്രീനിവാസ റാവു
സുപ്രകാശ് താലൂക്ദാർ
ഇസ്ഫാഖുർ റഹ്മാൻ
ലാലൻ ചൗധരി
അവധേഷ് കുമാർ
പ്രകാശ് വിപ്ലവ്
യൂസഫ് തരിഗാമി
പി കെ ശ്രീമതി (W)
ഇ പി ജയരാജൻ
തോമസ് ഐസക്ക്
കെ കെ ശൈലജ (W)
എളമരം കരീം
കെ രാധാകൃഷ്ണൻ
കെ എൻ ബാലഗോപാൽ
പി രാജീവ്
പി സതീദേവി (W)
സി എസ് സുജാത (W)
ജസ്വീന്ദർ സിംഗ്
സുഖ്വിന്ദർ സിംഗ് സെഖോൺ
അമ്രാ റാം
കെ ബാലകൃഷ്ണൻ
യു വാസുകി (W)
പി സമ്പത്ത്
പി ഷൺമുഖം
ടി വീരഭദ്രം
ജിതേന്ദ്ര ചൗധരി
ഹിരാലാൽ യാദവ്
ശ്രീദീപ് ഭട്ടാചാര്യ
സുജൻ ചക്രവർത്തി
ആഭാസ് റേ ചൗധരി
സമിക് ലാഹിരി
സുമിത് ദേ
ഡെബ്ലിന ഹെംബ്രാം (W)
കെ ഹേമലത (W)
രാജേന്ദ്ര ശർമ്മ
എസ് പുണ്യവതി (W)
മുരളീധരൻ
അരുൺ കുമാർ
വിജു കൃഷ്ണൻ
മറിയം ധവാലെ (W)
എ ആർ സിന്ധു (ഡബ്ല്യു)
ആർ കരുമലയൻ
കെ എൻ ഉമേഷ്
വിക്രം സിംഗ്
പുതിയ കൂട്ടിച്ചേർക്കലുകൾ
അനുരാഗ് സക്സേന
എച്ച് ഐ ഭട്ട്
പ്രേം ചന്ദ്
സഞ്ജയ് ചൗഹാൻ
കെ പ്രകാശ്
ടി പി രാമകൃഷ്ണൻ
പുത്തലത്ത് ദിനേശൻ
സലീഖ (W)
അജിത് നവാലെ
വിനോദ് നിക്കോൾ
സുരേഷ് പാനിഗ്രാഹി
കിഷൻ പരീഖ്
ഗുണശേഖരൻ
ജോൺ വെസ്ലി
എസ് വീരയ്യ
ദേബബ്രത ഘോഷ്
സയ്യിദ് ഹുസൈൻ
കൊനോയ്ക ഘോഷ് (W)
മീനാഖി മുഖർജി (W)
സമൻ പഥക്
മനേക് ദേ
നരേഷ് ജമാതിയ
രത്തൻ ഭൗമിക്
കൃഷ്ണ രക്ഷിത് (W)
ലോകനാഥം
കെ ബാലഭാരതി (W)
രമാ ദേവി (W)
ടി ജ്യോതി (W)
രാജേന്ദ്ര സിംഗ് നേഗി
സായിബാബു
-(ഒഴിഞ്ഞുകിടക്കുന്നു)
ALSO READ: ഇഎംഎസിനു ശേഷം കേരളത്തില്‍ നിന്നൊരു ജനറല്‍ സെക്രട്ടറി; സിപിഐഎമ്മിനെ നയിക്കാന്‍ എം.എ ബേബി
പൊളിറ്റ് ബ്യൂറോ അംഗങ്ങൾ
എം എ ബേബി
പിണറായി വിജയൻ
ബി വി രാഘവുലു
തപൻ സെൻ
നിലോൽപൽ ബസു
എ. വിജയരാഘവൻ
മുഹമ്മദ് സലീം
അശോക് ധാവ്ളെ
രാമചന്ദ്ര ഡോം
എം വി ഗോവിന്ദൻ
സുധീപ് ഭട്ടാചാര്യ
ജിതേന്ദ്ര ചൗധരി
കെ ബാലകൃഷ്ണൻ
യു വാസുകി
അമ്രാ
വിജൂ കൃഷ്ണൻ
മറിയം ധാവ്ളെ
അരുൺ കുമാർ
പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാകുന്ന മാണിക് സർക്കാർ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻ മൊള്ള, സുഭാഷിണി അലി എന്നിവരെ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാക്കി. കാരാട്ട് ദമ്പതികൾക്ക് ശേഷം പി.ബിയിൽ പുതിയ ദമ്പതികൾ കൂടിയെത്തുന്നതിനും 2025ലെ പാർട്ടി കോൺഗ്രസ് സാക്ഷ്യം വഹിച്ചു. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ഇത്തവണ പി.ബിയിൽ നിന്നിറങ്ങുമ്പോൾ, അശോക് ധാവ്ളെക്കൊപ്പം മറിയം ധാവ്ളെയുമാണ് പിബിയിൽ എത്തിയത്.
പ്രത്യേക ക്ഷണിതാക്കൾ
മണിക് സർക്കാർ പ്രകാശ്
കാരാട്ട് ബൃന്ദ കാരാട്ട് (W)
സുഭാഷിണി അലി (W)
എസ് രാമചന്ദ്രൻ പിള്ള
ബിമൻ ബസു ഹന്നൻ മൊല്ല
സെൻട്രൽ കൺട്രോൾ കമ്മീഷൻ
ജി രാമകൃഷ്ണൻ
എം വിജയകുമാർ
യു ബസവരാജു
റാബിൻ ദേബ്
ജോഗേന്ദ്ര ശർമ്മ രാമ ദാസ് (W)
ALSO READ: അസാന്നിധ്യത്തിലും നിറസാന്നിധ്യമായി യെച്ചൂരി; പകരക്കാരനില്ലാത്ത കോമ്രേഡ്
അതേസമയം, കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്നും മത്സരിച്ച ഡി. എൽ. കാരാട് പരാജയപ്പെട്ടു. 31 വോട്ടുകളാണ് ഡി. എൽ. കാരാടിന് ലഭിച്ചത്. അശോക് ധാവ്ളെയുമായി അഭിപ്രായ ഭിന്നതയുള്ളയാളാണ് ഡി.എൽ. കാരാട്. ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പിൻ്റെ ഫലം പുറത്തുവന്നത് 3 മണിയോടെയാണ്.
മത്സര രംഗത്ത് നിന്ന് പിന്മാറാന്‍ കാരാടിനോട് പ്രസീഡിയം ആവശ്യപ്പെട്ടില്ല. പാര്‍ട്ടിക്കെതിരായ പോരാട്ടമല്ലെന്നായിരുന്നു കാരാടിൻ്റെ പ്രതികരണം. ലളിതമായി പറഞ്ഞാല്‍ ഇതാണ് ജനാധിപത്യം. വോട്ടെണ്ണലിന് കാത്തു നില്‍ക്കുന്നില്ല. ഫലം എന്തായാലും കുഴപ്പമില്ലെന്നും കാരാട് പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് മത്സര സാഹചര്യത്തിലേക്ക് നീങ്ങിയത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളാണ് എതിര്‍പ്പ് ഉയര്‍ത്തിയത്. ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്.