fbwpx
'64കാരന്‍ 31കാരിയെ പ്രേമിക്കുന്നു'; ട്രോളുകള്‍ക്ക് മറുപടി നല്‍കി മാളവിക മോഹനന്‍
logo

ന്യൂസ് ഡെസ്ക്

Posted : 07 Apr, 2025 11:17 AM

സമൂഹമാധ്യമത്തില്‍ വളരെ സജീവമായ മാളവിക ഹൃദയപൂര്‍വ്വത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ തന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സന്തോഷം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു

MALAYALAM MOVIE


2013ല്‍ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ഈ 12 വര്‍ഷത്തിന് ഇടയ്ക്ക് മാളവിക വെറും 10 സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ മമ്മൂട്ടി, രജനികാന്ത്, വിജയ്, വിക്രം, ധനുഷ് എന്നീ താരങ്ങള്‍ക്കൊപ്പം അവര്‍ അഭിനയിച്ചു. നിലവില്‍ മാളവിക സത്യന്‍ അന്തിക്കാട് ചിത്രമായ ഹൃദയപൂര്‍വ്വത്തിലാണ് അഭിനയിക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍.

സമൂഹമാധ്യമത്തില്‍ വളരെ സജീവമായ മാളവിക ഹൃദയപൂര്‍വ്വത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ തന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സന്തോഷം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. എന്നാല്‍ പോസ്റ്റിന് താഴെ ഒരാള്‍ മോഹന്‍ലാലിന്റെയും മാളവികയുടെയും പ്രായവ്യത്യാസത്തെ ചൂണ്ടിക്കാട്ടി ഒരു കമന്റ് പോസ്റ്റ് ചെയ്തിരുന്നു. '65കാരന്‍ 30 വയസുകാരിയെ പ്രേമിക്കുന്നു. എപ്പോഴാണ് മുതിര്‍ന്ന താരങ്ങള്‍ അവരുടെ പ്രായത്തിന് അനുസരിച്ച റോളുകള്‍ ചെയ്യുക?' എന്നായിരുന്നു കമന്റ്. ഇതിന് മാളവിക ഉടനെ തന്നെ മറുപടിയും നല്‍കിയിരുന്നു.


'ആര് പറഞ്ഞു പ്രേമിക്കുകയാണെന്ന്? നിങ്ങളുടെ തെറ്റിദ്ധാരണകളും അനുമാനങ്ങളും വെച്ച് ഒരു സിനിമയെ വിമര്‍ശിക്കുന്നത് നിര്‍ത്തൂ', എന്നാണ് മാളവിക മറുപടി നല്‍കിയത്. മാളവികയ്ക്ക് 31 വയസും മോഹന്‍ലാലിന് 64 വയസുമാണുള്ളത്. നിരവധി പേര്‍ ഇവരെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ സിനിമയെ കുറിച്ച് ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.


അതേസമയം കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഫെബ്രുവരി 14ഓടെയാണ് സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. പ്രേമലുവിലെ സംഗീത് പ്രതാപും സിദ്ദിഖും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ചിന്താവിഷ്ടയായ ശ്യാമളയിലെ നടി സംഗീത മാധവന്‍ നായരും ചിത്രത്തിലുണ്ട്.

2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.


KERALA
അപകടത്തിന് ശേഷം ഉമാ തോമസ് ആദ്യമായി പൊതുപരിപാടിയിൽ; തൃക്കാക്കര നഗരസഭയുടെ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു
Also Read
user
Share This

Popular

WORLD
KERALA
WORLD
തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറി; നാളെ രാവിലെയോടെ രാജ്യത്തെത്തിക്കും