ന്യൂസ് മലയാളത്തിൻ്റെ ലീഡേഴ്സ് മോണിങ് എന്ന പ്രത്യേക പരിപാടിയിലാണ് വെള്ളാപ്പള്ളി നടേശൻ അതിഥിയായി എത്തിയത്.
മലപ്പുറം ജില്ലയെ കുറിച്ചുള്ള തൻ്റെ പ്രസ്താവനകളെ മുസ്ലീം ലീഗ് വളച്ചൊടിച്ചതാണന്ന വിശദീകരണം ആവർത്തിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ന്യൂസ് മലയാളത്തിൻ്റെ ലീഡേഴ്സ് മോണിങ് എന്ന പ്രത്യേക പരിപാടിയിലാണ് വെള്ളാപ്പള്ളി നടേശൻ അതിഥിയായി എത്തിയത്.
"മലപ്പുറത്ത് മുസ്‌ലിങ്ങൾക്കല്ലാതെ വേറെ ആർക്ക് പ്രാമുഖ്യമുണ്ട്? എത്രയോ കൊല്ലം ഈഴവരെല്ലാം മുസ്ലിങ്ങൾക്കൊപ്പം നിലകൊണ്ടതാണ്. എന്നിട്ട് ഞങ്ങൾക്ക് ഒരു എയ്ഡഡ് കോളേജോ, സ്കൂളോ അവിടെയുണ്ടോ? ഞങ്ങളുടെ കുട്ടികളൊക്കെ എവിടെ പഠിക്കും? ഉള്ളവർ തന്നെ പിന്നേം പിന്നേം എല്ലാം എടുത്തോണ്ടിരിക്കല്ലേ," വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.
"പെരിന്തൽമണ്ണയിലെ ഒരു അൺ എയ്ഡഡ് കോളേജെങ്കിലും ഒന്ന് എയ്ഡഡ് ആക്കിത്തരാമോ. മലപ്പുറത്ത് മുസ്ലിം ലീഗിന് 11 എയ്ഡഡ് കോളേജുകളുണ്ട്. മുസ്ലിം സമുദായത്തിലെ വ്യക്തികളും അവരുടെ നേതാക്കന്മാരും തന്നെയാണ് കോളേജുകളെല്ലാം പങ്കിട്ടെടുക്കുന്നത്," വെള്ളാപ്പള്ളി പറഞ്ഞു.
"നിലമ്പൂരിനടുത്ത് വെച്ച് എൻ്റെ മകനെ മുസ്ലീങ്ങൾ തടഞ്ഞു. അവിടെ സ്വതന്ത്രമായി നടക്കാനാകുന്നില്ലെന്ന് പറഞ്ഞത് അതുകൊണ്ടാണ്. പറഞ്ഞത് സത്യമല്ലേ," വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.