പ്രതിപക്ഷത്തിനെതിരയെും എഡിറ്റോറിയൽ വിമർശനം ഉന്നയിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ആക്രമണങ്ങളെയും ഓർഗനൈസർ ലേഖനത്തെയും വഖഫിനെയും ഒന്നിച്ചു കെട്ടാൻ പ്രതിപക്ഷം ശ്രമിക്കുന്നു.
RSS മുഖവാരിക ഓർഗനൈസറിലെ ലേഖനത്തിനെതിരെ ദീപിക എഡിറ്റോറിയൽ. ലേഖനത്തെ ഭയമില്ല, വർഗീയതയെ ഭയമുണ്ടെന്ന് ദീപിക. ഉത്തരേന്ത്യയിൽ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവർ കേരളത്തിൽ സഹായിക്കുമെന്ന് പറയുന്നതിന്റെ രാഷ്ട്രീയം തിരിച്ചറിയാൻ ആകുമെന്നും എഡിറ്റോറിയൽ.കത്തോലിക്കാ സഭയുടെ സ്വത്ത് സംബന്ധിച്ച ഓർഗനൈസറിലെ വിമർശന ലേഖനത്തിനാണ് ദീപികയുടെ മറുപടി.
ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഇതര ഭൂവുടമ സഭയാണെന്നും വഖഫിനേക്കാൾ സ്വത്തുണ്ടെന്നുമാണ് ഓർഗനൈസർ എഴുതിയത്.സഭയുടെ ഭൂമി മത നിയമങ്ങളാൽ തട്ടിയെടുത്തതോ അനധികൃതമോ അല്ല.ഓർഗനൈസറിൽ പരാമർശിക്കുന്ന കണക്കുകൾ തെറ്റെന്ന് ദ്വീപിക ലേഖനത്തിൽ പറയുന്നു.
പ്രതിപക്ഷത്തിനെതിരയെും എഡിറ്റോറിയൽ വിമർശനം ഉന്നയിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ആക്രമണങ്ങളെയും ഓർഗനൈസർ ലേഖനത്തെയും വഖഫിനെയും ഒന്നിച്ചു കെട്ടാൻ പ്രതിപക്ഷം ശ്രമിക്കുന്നു.ആർഎസ്എസ് അക്രമണങ്ങളെ എതിർക്കുന്നതിന് പകരം പ്രതിപക്ഷം വഖഫ് ഭേദഗതിയെ പിന്തുണയ്ക്കാതിരുന്ന തെറ്റായ തീരുമാനത്തെ ന്യായീകരിക്കുന്നു.KCBC, CBCI ആവശ്യങ്ങൾ പ്രതിപക്ഷം കേട്ടതായി നടിച്ചില്ല.
വഖഫ് ഭേദഗതി ബില്ല് നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന് കോൺഗ്രസിന്റെ സിപിഎമ്മിന്റെയോ ക്രൈസ്തവരുടെയോ പിന്തുണ ആവശ്യമായി വന്നില്ല എന്ന് ഓർക്കണം.ഇന്ത്യാ സഖ്യത്തിന്റെ ന്യൂനപക്ഷ നിലപാടുകളിൽ തങ്ങൾക്ക് സ്ഥാനം ഇല്ലെന്ന് ക്രൈസ്തവർ മനസ്സിലാക്കി.വിശുദ്ധ വാരത്തിൽ ഉത്തരേന്ത്യയിൽ ക്രൈസ്തവർ ഭീതിയിലാണെന്നും ലേഖനം ചൂണ്ടിക്കാട്ടി. ല