fbwpx
പിന്നിൽ അരാജക സംഘടനകൾ;തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നത്; ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം
logo

ന്യൂസ് ഡെസ്ക്

Posted : 24 Feb, 2025 09:14 AM

ആരോഗ്യ ഉദ്യോഗസ്ഥർക്ക് പകരം മന്ത്രി തന്നെ ചർച്ചയ്ക്ക് പങ്കെടുക്കണം. എല്ലായിടത്തും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു. എന്തുകൊണ്ട് ആശ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഓണറേറിയം 21000 രൂപയാക്കണം. വിരമിക്കൽ ആനുകൂല്യം ആയി 5 ലക്ഷം നൽകണം. മുഖ്യമന്ത്രി തന്നെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

KERALA


ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം.തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ആശാ വർക്കർമാരെ തെറ്റിധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകൾ.ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു.

പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരിം വിമർശനം ഉന്നയിച്ചത്.

സംസ്ഥാനത്തെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്.സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ'യെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു.


Also Read; ഹോട്ടൽ അടിച്ചു തകർത്തു; നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ കേസ്

ആരോഗ്യ ഉദ്യോഗസ്ഥർക്ക് പകരം മന്ത്രി തന്നെ ചർച്ചയ്ക്ക് പങ്കെടുക്കണം. എല്ലായിടത്തും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നു. എന്തുകൊണ്ട് ആശ വർക്കർമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നില്ല. ഓണറേറിയം 21000 രൂപയാക്കണം. വിരമിക്കൽ ആനുകൂല്യം ആയി 5 ലക്ഷം നൽകണം. മുഖ്യമന്ത്രി തന്നെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

അതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റയാണ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.

ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ സമരം ചെയ്യാൻ തയ്യാറെന്ന് വീണ ജോർജ് നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രം പണം നൽകാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്നും 2023-24ൽ 100 കോടി രൂപയാണ് കേന്ദ്രസർക്കാർ നൽകാനുള്ളതെന്നുമാണ് മന്ത്രി അറിയിച്ചത്. ആശ വ‍ർക്ക‍ർമാ‍ർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന തുക ഓണറേറിയമായി നൽകുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


Also Read; തരൂരിനെതിരെ ഉടൻ നടപടിയില്ല; സംസ്ഥാന നേതാക്കൾ തുടർപ്രതികരണങ്ങൾ നടത്തരുതെന്ന് ഹൈക്കമാൻഡ്

ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയിൽ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ ഇതുവരെ അം​ഗീകരിച്ചത്. തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ആശാവർക്കർമാരുടെ മഹാസം​ഗമവും ഇന്ന് നടന്നു. വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വർക്കർമാരുടെ തീരുമാനം.

CHAMPIONS TROPHY 2025
കോഹ്‌ലിയുടെ 'CALMA' സെലിബ്രേഷൻ ഹിറ്റ്; ഇന്ത്യൻ കിങ്ങിനെ ക്രിസ്റ്റ്യാനോയുമായി താരതമ്യം ചെയ്ത് ഫിഫ
Also Read
user
Share This

Popular

KERALA
CHAMPIONS TROPHY 2025
"ന്യായമായ സമരം"; ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ കമ്മീഷൻ