ക്രിക്കറ്റ് കളിക്കാർക്കും മറ്റു കായിക താരങ്ങൾക്കും അദ്ദേഹം സാമ്പത്തിക സഹായവും പിന്തുണയും നൽകിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിൽ ജോലിയും, മറ്റവസരങ്ങളും രത്തൻ ടാറ്റ നൽകി.
രത്തൻ ടാറ്റ
രത്തൻ ടാറ്റയ്ക്ക് വളർത്തു മൃഗങ്ങളോടുള്ള സ്നേഹം എല്ലാവർക്കും അറിയാം. അതുപോലെ തന്നയായിരുന്നു അദ്ദേഹത്തിന് കായിക മേഖലയോടുള്ള അടുപ്പവും. ക്രിക്കറ്റ് ആണ് അദ്ദേഹത്തിന് ഏറെ പ്രിയങ്കരം. അതുകൊണ്ട് തന്നെ അനേകം ക്രിക്കറ്റ് കളിക്കാർക്കും മറ്റു കായിക താരങ്ങൾക്കും അദ്ദേഹം സാമ്പത്തിക സഹായവും പിന്തുണയും നൽകിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന് കീഴിൽ ജോലിയും, മറ്റവസരങ്ങളും രത്തൻ ടാറ്റ നൽകി.
ALSO READ: നൈതികത കൊണ്ട് മികച്ച മാതൃക സൃഷ്‌ടിച്ച വ്യക്തി; രത്തൻ ടാറ്റയെ അനുസ്‌മരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഫറോഖ് എഞ്ചിനീയറിന് ടാറ്റ മോട്ടോഴ്സിന്‍റെ പിന്തുണ ലഭിച്ചിട്ടുണ്ട്. അതേസമയം, മുൻ ക്രിക്കറ്റ് താരങ്ങളായ മൊഹിന്ദർ അമർനാഥ്, സഞ്ജയ് മഞ്ചരേക്കർ, റോബിൻ ഉത്തപ്പ, വി.വി.എസ് ലക്ഷ്മൺ തുടങ്ങിയവരുടെ കരിയറിൽ എയർ ഇന്ത്യ വഹിച്ച പങ്കും വളരെ വലുതായിരുന്നു. കളിക്കാരായ ജവഗൽ ശ്രീനാഥ്, ഹർഭജൻ സിങ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ് എന്നിവർക്ക് ടാറ്റ ഗ്രൂപ്പുമായി ബന്ധമുള്ള അയർലൈനുകൾ മറ്റൊരു വേദി കൂടിയായിരുന്നു.
ALSO READ: രത്തൻ ടാറ്റയുടെ വിയോഗം: മഹാരാഷ്ട്രയിൽ ഇന്ന് ദുഃഖാചരണം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
ഷർദുൽ താക്കൂറിന് ടാറ്റ പവറിന്റെയും, ജയന്ത് യാദവിന് എയർ ഇന്ത്യയുടേയും പിന്തുണ ലഭിച്ചിരുന്നു. അതേസമയം, ബിസിസിഐ ചീഫ് സെലക്ട്റും മുൻ താരവുമായ അജിത് ആഗർക്കർക്ക് ടാറ്റ സ്റ്റീലിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു.
എന്നിരുന്നാലും, ടാറ്റ ഗ്രൂപ്പില്‍ രത്തൻ ടാറ്റയുടെ നേതൃത്വം വിവാദം നിറഞ്ഞതായിരുന്നു. അതിൽ ശതകോടീശ്വരൻ പല്ലോണ്‍ജി മിസ്ത്രിയുടെ മകനായ സൈറസ് മിസ്ത്രിയെ 2016-ൽ ടാറ്റ സൺസിൻ്റെ ചെയർമാനായിരിക്കെ കമ്പനി പുറത്താക്കിയിരുന്നു. അതിനെ തുടർന്ന് വലിയ വിമർശനങ്ങളും ടാറ്റയ്ക്ക് നേരിടേണ്ടി വന്നു. മിസ്ത്രി മോശമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നും അതിനാലാണ് പുറത്താക്കിയത് എന്നുമായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണം.
ALSO READ: "വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം... പക്ഷേ ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം": രത്തൻ ടാറ്റ
ഇന്ത്യയിലുള്ള വിവിധ സ്റ്റാർട്ടപ്പുകളിലെ പ്രമുഖ നിക്ഷേപകൻ കൂടിയായിരുന്നു അദ്ദേഹം. 2008 ൽ രാജ്യം പത്മ വിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.