fbwpx
ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസ്: എം.എസ്. സൊല്യൂഷന്‍സ് അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Dec, 2024 08:56 AM

കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷുഹൈബ് വാട്‌സ്ആപ്പ് അക്കൗണ്ട് ഉൾപ്പെടെയുള്ളവ നീക്കം ചെയ്തിരുന്നു

KERALA


ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസിൽ എം.എസ്. സൊല്യൂഷന്‍സ് അധ്യാപകരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.ഇ.ഒ ഷുഹൈബിനോടും അധ്യാപകരോടും നിർദ്ദേശിച്ചിരുന്നെങ്കിലും, ഹാജരായിരുന്നില്ല. ഷുഹൈബിന് വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പർ ലഭിച്ചെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷുഹൈബ് വാട്‌സ്ആപ്പ് അക്കൗണ്ട് ഉൾപ്പെടെയുള്ളവ നീക്കം ചെയ്തിരുന്നു.


കേസിൽ എം.എസ്. സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയത്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ ലുക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുന്നതും ആലോചനയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇതിനായി ബ്യൂറോ ഓഫ് ഇമിഗ്രേഷന് അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.


ALSO READ: വർഷാവസാന പരീക്ഷകളിൽ വിജയിക്കാത്തവർക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റമില്ല; ഓൾ പാസ് ഒഴിവാക്കി കേന്ദ്ര സർക്കാർ


പ്രാഥമിക അന്വേഷണത്തിലാണ് എം.എസ്. സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തിയത്. ക്രിസ്മസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ ഇനിയും വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുമുണ്ട്.

KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം