നേരത്തെ മൂന്നുതവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടും ഇവർ ഹാജരായിരുന്നില്ല. കേസിലെ രണ്ടും മൂന്നും പ്രതികളായ ഇവർക്കെതിരെ വഞ്ചന,സംഘടിത ഗൂഢാലോചന ഉൾപ്പടെ 7 വകുപ്പുകളാണ് ചുമത്തിയത്. ഒന്നാം പ്രതി ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്.
ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതികളെ പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ക്രൈം ബ്രാഞ്ച്. പ്രതികൾ മൊബൈൽ ഫോണിലെ സിമ കാർഡ് ഉൾപ്പടെ മാറ്റിയിരുന്നുവെന്നും. അവർ സംസ്ഥാനം വിട്ടു പൊയിരുന്നുവെന്നും ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇലക്ട്രോണിക്ക് ഡിവൈസ് ഫോറെൻസിക് പരിശോധനക്ക് അയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലിരിക്കെ താമരശ്ശേരി വാവാട് വച്ചാണ് പുതിയങ്ങാടി സ്വദേശി ജിഷ്ണു , മലപ്പുറം സ്വദേശി ഫഹദ് എന്നിവരെ അന്വേഷണ സംഘം പിടികൂടിയത്. ചോർന്ന ചോദ്യങ്ങൾ യൂട്യൂബ് വഴി പ്രചരിപ്പിച്ചത് ഈ അധ്യാപകരാണ് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
നേരത്തെ മൂന്നുതവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടും ഇവർ ഹാജരായിരുന്നില്ല. കേസിലെ രണ്ടും മൂന്നും പ്രതികളായ ഇവർക്കെതിരെ വഞ്ചന,സംഘടിത ഗൂഢാലോചന ഉൾപ്പടെ 7 വകുപ്പുകളാണ് ചുമത്തിയത്. ഒന്നാം പ്രതി ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്. ഈ മാസം 12 ന് ഷുഹൈബിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കും അന്വേഷണ സംഘത്തിന്റെ മുമ്പിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇവരെ ആദ്യം കസ്റ്റഡിയിൽ എടുത്തത്.പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Also Read; ചുമത്തിയത് ദുർബല വകുപ്പുകൾ; ചോദ്യപ്പേപ്പർ ചോർച്ചയിൽ പൊലീസിനും പ്രോസിക്യൂഷനും കോടതിയിൽ തിരിച്ചടി
ക്രിസ്മസ് അര്‍ധ വാര്‍ഷിക പരീക്ഷയിൽ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യ പേപ്പറുകളാണ് ചോര്‍ന്ന് ഇന്‍റർനെറ്റില്‍ ലഭ്യമായത്. എന്നാല്‍ ഈ ചോദ്യ പേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്‌പി കെ.കെ. മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
ഒളിവിലിരിക്കുന്ന ഷുഹൈബിൻ്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു. എസ്ബിഐ, കനറാ ബാങ്കുകളുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടുകൾ വഴി നടത്തിയ പണമിടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു. ഷുഹൈബിന്റെ ബന്ധു വീടുകളിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
Also Read; ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷന്‍സ് അധ്യാപകർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
കേസുമായി ബന്ധപ്പെട്ട് നേരത്തെ കോടതിയിൽ നടന്ന വാദ പ്രതിവാദങ്ങൾ ഏറെ ചർച്ചയായിരുന്നു. ദുർബല വകുപ്പുകൾ ചുമത്തിയതുൾപ്പെടെ പ്രോസീക്യൂഷൻ്റെയും പൊലീസിൻ്റെയും ഭാഗത്തെ വീഴ്ച വെളിവാക്കുന്ന വാദങ്ങളായിരുന്നു ഡിസംബറിൽ കോടതിയിൽ നടന്ന വാദങ്ങൾ. എം എസ് സൊല്യൂഷൻ സി ഇ ഒ ഷുഹൈബ് ഗൂഢാലോചന നടത്തിയതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല. വിശ്വാസ വഞ്ചനയും ചതിയും നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം വാദം.
എം എസ് സൊല്യൂഷൻ സി ഇ ഒ ഷുഹൈബും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസീക്യൂഷൻ്റെ പ്രധാന വാദം.എന്നാൽ ഒരാൾ ഒറ്റയ്ക്ക് എങ്ങനെയാണ് ഗൂഢാലോചന നടത്തുക എന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പോലും പരാതിയില്ലാതെ എങ്ങനെയാണ് വിശ്വാസവഞ്ചന നിലനിൽക്കുക എന്ന് പ്രതിഭാഗവും ചോദിച്ചിരുന്നു.