fbwpx
സിദ്ധാർഥൻ്റെ മരണം: പ്രതികളായ വിദ്യാർഥികൾക്ക് പഠനം തുടരാമെന്ന ഉത്തരവിന് സ്റ്റേ
logo

ന്യൂസ് ഡെസ്ക്

Posted : 05 Feb, 2025 12:44 PM

സിദ്ധാർഥന്റെ മരണത്തെ തുടർന്ന് യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്

KERALA


വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ വിദ്യാര്‍ഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. ജെ.എസ്. സിദ്ധാർഥന്റെ മരണത്തെ തുടർന്ന് യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. സിദ്ധാര്‍ഥന്റെ അമ്മ എം.ആര്‍. ഷീബ നല്‍കിയ ഹര്‍ജിയിലാണ് നടപടി.


ALSO READ: ഇരുപതംഗ സംഘത്തെ പൊലീസ് ആക്രമിച്ചത് ആളുമാറി; എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്


ആന്റി റാഗിങ് കമ്മിറ്റി വിചാരണയ്ക്ക് ശേഷം മൂന്ന് വർഷത്തേക്ക് പുറത്താക്കിയ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥികൾക്ക് മണ്ണുത്തി കോളേജിൽ കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ആഴ്ച പ്രവേശനം നൽകിയിരുന്നു. ഇതിനെതിരെ സിദ്ധാർഥന്റെ മാതാപിതാക്കൾ ഡിവിഷൻ ബെഞ്ചിനു അപ്പീൽ നൽകുകയായിരുന്നു.


ALSO READ: സിഎസ്‌ആർ ഫണ്ട് തട്ടിപ്പ് കേസ്: പരിപാടിയിൽ ഉദ്ഘാടകയായി കേന്ദ്രമന്ത്രിയും, നേതൃത്വം നൽകിയ സൈൻ സൊസൈറ്റി തലപ്പത്തും ബിജെപി നേതാക്കൾ


പൂക്കോട് വെറ്ററിനറി സ‍ർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥനെ സീനിയർ വിദ്യാർഥികളും സഹപാഠികളും ക്രൂരമായി മർദ്ദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ക്യാമ്പസിൽ വെച്ച് സിദ്ധാർഥനെ ക്രൂരമായി ആക്രമിച്ചതായി അന്‍റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

NATIONAL
ഹാട്രിക് ലക്ഷ്യമിടുന്ന കെജ്‌രിവാളിനെ തടയാൻ കച്ചകെട്ടിയിറങ്ങിയ ബിജെപി; ഡൽഹിയിൽ തിരിച്ചുവരാനൊരുങ്ങി കോൺഗ്രസും
Also Read
user
Share This

Popular

KERALA
NATIONAL
Kerala Bumper Lottery Results: അടിച്ചു മോനേ... !! ക്രിസ്മസ്-ന്യൂഇയർ ബംപർ വിജയികളെ പ്രഖ്യാപിച്ചു, 20 കോടി കണ്ണൂരിലേക്ക്?