fbwpx
അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലെത്തി; നാടുകടത്തപ്പെട്ടവരിൽ യുപി, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിൽ നിന്നുള്ളവരും
logo

ന്യൂസ് ഡെസ്ക്

Posted : 05 Feb, 2025 02:22 PM

നാടുകടത്തപ്പെട്ടവരിൽ യുപി, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം

NATIONAL


അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 205 ഇന്ത്യക്കാർ തിരികെയെത്തി. നാടുകടത്തപ്പെട്ടവരിൽ യുപി, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. യുഎസിൻ്റെ സി-17 സൈനിക വിമാനം അമൃത്സറിലാണ് ലാൻഡ് ചെയ്തത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റ വിരുദ്ധ നിലപാടിനെ തുടർന്നാണ് കുടിയേറ്റക്കാരെ നാടുകടത്തിയത്.


നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി 11ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. യുഎസ് സൈനിക വിമാനങ്ങൾ വഴി കുടിയേറ്റക്കാരെ നാടുകടത്തുന്ന ഏറ്റവും ദൂരെയുള്ള രാജ്യം ഇന്ത്യയാണ്.ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയയ്ക്കാനുള്ള അമേരിക്കന്‍ സര്‍ക്കാരിന്‍റെ നടപടിയോട് തുറന്ന മനസാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ പ്രതികരണം.


ALSO READ"യുഎസിൽ നിന്നും തിരിച്ചെത്തുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനുള്ള ഫണ്ട് കണ്ടെത്തണം"; പഞ്ചാബ് സർക്കാരിനോട് എൻഎപിഎ


എന്നാൽ എസ് സർക്കാരിൻ്റെ തീരുമാനത്തിൽ സംസ്ഥാന എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ നിരാശ പ്രകടിപ്പിച്ചിരുന്നു. ആ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നൽകിയ വ്യക്തികളെ നാടുകടത്തുന്നതിന് പകരം, അവിടെ സ്ഥിര താമസക്കാരാക്കണം എന്നായിരുന്നു, മന്ത്രിയുടെ പ്രതികരണം.തിരികെ എത്തുന്ന അനധികൃത ഇന്ത്യക്കാൻ കുടിയേറ്റക്കാരെ പുനരധിവസിപ്പിക്കാനുള്ള ഫണ്ട് കണ്ടെത്തണമെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ(എൻഎപിഎ) പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.



മടങ്ങിയെത്തുന്നവർക്ക്, അവർക്ക് ജീവിക്കാൻ ആവശ്യമായ വിഭവങ്ങളും പിന്തുണയും നൽകാത്തത് കടുത്ത സാമൂഹിക വെല്ലുവിളി ഉയർത്തുമെന്ന കാര്യം എൻഎപിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സത്നം സിംഗ് ചാഹൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.പ്രശ്നം ഉടൻ തന്നെ പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് തൊഴിലില്ലായ്മ, മാനസികാരോഗ്യ പ്രശ്നങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, എന്നിവ വർധിക്കാൻ കാരണമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


ALSO READകുടുംബസമേതം വോട്ട് ചെയ്യാനെത്തി കെജ്‌രിവാൾ, അമ്മയും അച്ഛനും എത്തിയത് വീൽ ചെയറിൽ | VIDEO


ഈ വ്യക്തികൾക്ക് അവരുടെ ജീവിതം പുനർനിർമിക്കാൻ ആവശ്യമായ നൈപുണ്യ വികസന പരിപാടികൾ, തൊഴിലവസരങ്ങൾ, മാനസികാരോഗ്യ കൗൺസിലിംഗ് എന്നിവയ്ക്കായി ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊരു വ്യക്തിഗത പ്രശ്നമല്ല, മറിച്ച് ഇതൊരു സാമൂഹിക പ്രശ്നമാണ്. "ഇപ്പോൾ നടപടിയെടുക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടാൽ, യുവാക്കൾക്ക് മാത്രമല്ല, പഞ്ചാബിൻ്റെ സാമൂഹിക ഘടനയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും മൊത്തത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും", ചാഹൽ പറഞ്ഞിരുന്നു.

Also Read
user
Share This

Popular

NATIONAL
NATIONAL
Delhi Election 2025 LIVE: ഡൽഹിയിൽ പോളിങ് എട്ടു മണിക്കൂർ പിന്നിട്ടു, 3 മണി വരെ 46.55 ശതമാനം പോളിംങ്