കുടുംബാംഗങ്ങളോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന സിപിഐഎം നേതാവ് എം. വിജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ, പത്തനംതിട്ട മലങ്കര ബിഷപ്പ് സാമുവൽ മാർ ഐറൈനിയോസ് എന്നിവരും വിവാഹ മുഹൂർത്തത്തിന് സാക്ഷിയായി.
67 വർഷങ്ങൾക്കുശേഷം മന്ത്രിമന്ദിരത്തിൽ മറ്റൊരു വിവാഹം കൂടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മകൻ്റെ വിവാഹമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ നടന്നത്. ഗോവിന്ദ് ശിവൻ- എലീന ജോർജ് എന്നിവരാണ് നവ ദമ്പതികൾ.
1957 മെയ് 30 നാണ് റോസ് ഹൗസ് ആദ്യമായൊരു വിവാഹത്തിന് സാക്ഷിയായത്. മന്ത്രിമാരായ കെ.ആർ ഗൗരിയമ്മ- ടി.വി തോമസ് എന്നിവരായിരുന്നു അന്നത്തെ ദമ്പതികൾ. പക്ഷേ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് ശിവൻ- എലീന ജോർജ് ദമ്പതികളുടെ വിവാഹത്തോടെ വീണ്ടുമൊരു ശുഭ മുഹൂർത്തത്തിന് മന്ത്രി മന്ദിരം സാക്ഷിയായി.
എറണാകുളം സ്വദേശിയാണ് വധു എലീന ജോർജ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. കുടുംബാംഗങ്ങളോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന സിപിഐഎം നേതാവ് എം. വിജയകുമാർ, മേയർ ആര്യ രാജേന്ദ്രൻ, പത്തനംതിട്ട മലങ്കര ബിഷപ്പ് സാമുവൽ മാർ ഐറൈനിയോസ് എന്നിവരും വിവാഹ മുഹൂർത്തത്തിന് സാക്ഷിയായി.