"എഐ സാങ്കേതിക വിദ്യ വളർന്നാൽ മാർക്സിസത്തിന് എന്തു പ്രസക്തിയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60% കുറയും.അപ്പോൾ അധ്വാനിക്കുന്ന വർഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുക." എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.
എഐക്കെതിരെ സ്പീക്കർ എ.എൻ ഷംസീർ രംഗത്ത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എല്ലാ മേഖലയിലും അപകടമാണെന്നായിരുന്നു സ്പീക്കറുടെ പരാമർശം.
എഐ എല്ലാ മേഖലയിലും ഇന്ന് കടന്നു വരികയാണ്. എല്ലാത്തിൻ്റേയും നല്ല വശങ്ങൾ സ്വീകരിക്കാം. എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും ഉണ്ടെന്ന് ഓർക്കണമെന്ന് സ്പീക്കർ പറഞ്ഞു. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷൻ ഉദ്ഘാടന ചടങ്ങിലാണ് പരാമർശം.
എഐ സാങ്കേതിക വിദ്യ വളർന്നാൽ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു എംവി ഗോവിന്ദൻ്റെ പരാമർശം.
"എഐ സാങ്കേതിക വിദ്യ വളർന്നാൽ മാർക്സിസത്തിന് എന്തു പ്രസക്തിയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. മുതലാളിത്തത്തിന്റെ കയ്യിലാണ്. ഇത് വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുന്നതോടെ മനുഷ്യാധ്വാന ശേഷി 60% കുറയും.അപ്പോൾ അധ്വാനിക്കുന്ന വർഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുക." എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.
എ.ഐയിലൂടെ സോഷ്യലിസം നാളെത്തന്നെ വരുമെന്ന് കരുതി ആരും നോക്കിയിരിക്കേണ്ടെന്നും അതിന് സമയമെടുക്കുമെന്നും അന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 'ഇതിപ്പോ നാളെത്തന്നെ വരുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇനിയിപ്പോ ഗോവിന്ദന്‍ മാഷ് അങ്ങനെ പറഞ്ഞിട്ട് ഞാന്‍ നോക്കിനോക്കി ഇരിക്കുകയായിരുന്നു സോഷ്യലിസം വരുമല്ലോ വരുമല്ലോ എന്നു വിചാരിട്ട്, വന്നുകാണുന്നില്ലല്ലോ എന്ന് നാളെ പറയണ്ട. ഇത് ചിലപ്പോ നൂറോ നൂറ്റമ്പതോ ഇരുന്നൂറോ കൊല്ലമെടുക്കും. സാമൂഹികപരിവര്‍ത്തനം എന്നു പറയുന്നത് ചുട്ട അപ്പം പോലെ കിട്ടുന്നതാണെന്ന് വിചാരിക്കേണ്ട', എന്നായിരുന്നു പ്രസ്താവനയ്ക്ക് എംവി ഗോവിന്ദൻ്റെ വിശദീകരണം.
എന്നാൽ ആദ്യ പരാമർശം ഏറെ ചർച്ചയായതോടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ നിലപാട് തിരുത്തി എം വി ഗോവിന്ദൻ രംഗത്തെത്തുകയും ചെയ്തിരുന്നു. എഐ സംവിധാനം വഴി ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത രാജ്യങ്ങളിൽ കുന്നുകൂടുമെന്നും ചൂഷണത്തിന് വഴിവെക്കുമെന്നുമാണ് എം.വി. ഗോവിന്ദൻ ഇടുക്കി ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് പറഞ്ഞത്. എഐ തൊഴിൽ ഇല്ലാതാക്കുമെന്ന സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നാലെയായിരുന്നു നിലപാടുമാറ്റം എന്ന തരത്തിലുള്ള പ്രസ്താവന.
Also Read; കിഫ്ബി വഴി നിർമിച്ച റോഡുകളിലും പാലങ്ങളിലും ടോൾ പിരിവ്; ന്യായീകരണവുമായി എൽഡിഎഫ് കൺവീനർ
എഐ സാങ്കേതിക വിദ്യയുള്ളത് കുത്തക മുതലാളിമാരുടെ കയ്യിലാണെന്നും,അത് വലിയ രീതിയിൽ തൊഴിലില്ലായ്മ ഉണ്ടാക്കുമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. നേരത്തേ പറഞ്ഞ നിലപാടിൽ നിന്നും മാറ്റമില്ലേയെന്ന ചോദ്യത്തിന് നിലപാടിൽ മാറ്റമില്ലെന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.