ഏഴ് വയസുകാരിയെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് ഷെമിമോൾ നടപടിയെടുക്കാതിരുന്നത്
പോക്സോ പരാതിയിൽ നടപടിയെടുക്കാതിരുന്ന വനിതാ എസ്എച്ച്ഒ യ്ക്ക് നോട്ടീസ് നൽകി ശിശുക്ഷേമ വകുപ്പ്. പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ആർ. ഷെമി മോൾക്കാണ് ചൈൽഡ് വെൽഫയർ കമ്മിറ്റി നോട്ടീസ് നൽകിയത്. ഏഴ് വയസുകാരിയെ ട്യൂഷൻ ടീച്ചറുടെ പിതാവ് പീഡിപ്പിച്ച സംഭവത്തിലാണ് ഷെമിമോൾ നടപടിയെടുക്കാതിരുന്നത്.
സ്റ്റേഷനിലെത്തിയപ്പോൾ ഷെമിമോൾ പരാതി സ്വീകരിച്ചില്ല എന്നാണ് കുട്ടിയുടെ പിതാവിൻ്റെ ആരോപണം. പരാതി സ്വീകരിക്കാതെ വന്നതോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ശിശുക്ഷേമ വകുപ്പിന് പരാതി നൽകുകയത്.
ALSO READ: അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ
പ്രതിയെ പിന്നീട് കോന്നി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 70 കാരനായ മോഹനൻ എന്നയാളെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചത് ഗുരുതര വീഴ്ചയാണെന്നും ശിശുക്ഷേമ വകുപ്പ് പറഞ്ഞു. എന്നാൽ തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നാണ് എസ്എച്ച്ഒ ഷെമിമോളുടെ വാദം.