എന്തെങ്കിലും സാധരണ ആഘോഷമായിട്ടാണോ കേക്ക് മുറിക്കുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ യുവാവിനോട് ചോദിച്ചുകൊണ്ടിരുന്നത്.
പഹല്‍ഗാം ഭീകരാക്രമണം നടന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ കേക്കുമായി യുവാവെത്തുന്ന വീഡിയോ ചര്‍ച്ചയാകുന്നു. ഒരാള്‍ കേക്കുമായി നടന്നുകൊണ്ട് പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് എത്തുന്നതിന്റെ വീഡിയോ ആണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ഇയാളോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്തെങ്കിലും സാധരണ ആഘോഷമായിട്ടാണോ കേക്ക് മുറിക്കുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇതിനൊന്നും ഉത്തരം നല്‍കാതെയാണ് ഇയാള്‍ ഓഫീസിനുള്ളിലേക്ക് പോയത്.
ALSO READ: പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ; 'കേന്ദ്രം വിശദമായി പരിശോധിക്കും'
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇന്ത്യ കൈക്കൊണ്ടിരുന്നു. അതിര്‍ത്തി അടയ്ക്കുമെന്നും സിന്ദു നദീജല കരാര്‍ റദ്ദാക്കുമെന്നും പാകിസ്ഥാനികള്‍ക്ക് ഇനി ഇന്ത്യന്‍ വിസ നല്‍കില്ലെന്നും അറിയിച്ചിരുന്നു. 48 മണിക്കൂറിനകം ഇന്ത്യയിലെ പാകിസ്ഥാന്‍ അംഗങ്ങള്‍ രാജ്യം വിടണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു രാജ്യം സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്. ഇതിന് പിന്നാലെയാണ് യുവാവ് കേക്കുമായി പോകുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കായാണോ കേക്ക് എത്തിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്.