fbwpx
കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് കളക്ടറുടെ ഇ മെയിലിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Apr, 2025 03:23 PM

രണ്ട് മണിക്ക് മുമ്പ് എല്ലാവരും കളക്ടറേറ്റ് നിന്ന് ഒഴിഞ്ഞു പോകാനും നിർദേശമുണ്ട്

KERALA


സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ആദ്യം കൊല്ലം കളക്ടറേറ്റിലാണ് ബോംബ് ഭീഷണിയെത്തിയത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഭീഷണി. ജില്ലാ കളക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. രണ്ട് മണിക്ക് മുമ്പ് എല്ലാവരും കളക്ടറേറ്റ് നിന്ന് ഒഴിഞ്ഞു പോകാനും നിർദേശമുണ്ട്.


ALSO READ: പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാ വീഴ്ചയുണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ; 'കേന്ദ്രം വിശദമായി പരിശോധിക്കും'


പിന്നാലെയാണ് പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിൽ ബോംബ് ഭീഷണിയെത്തിയത്. രണ്ടിടത്തും കളക്ടറുടെ മെയിലിലെക്കാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ട് മണിയ്ക്ക് ബോംബ് പൊട്ടുമെന്നാണ് മെയിലിൽ ഉള്ളത്. മൂന്നിടത്തും ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു.


'പഹൽഗാം: അടിയന്തര സുരക്ഷാ ഭീഷണി, ഒഴിപ്പിക്കൽ അത്യാവശ്യം' എന്ന തലക്കെട്ടോടെയാണ് കോട്ടയം കളക്ടറേറ്റിൽ ഭീഷണി സന്ദേശം എത്തിയത്. തമിഴ്നാട് സ്വദേശികൾക്കെതിരെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 'rasdam sregit'  എന്ന വിലാസത്തിൽ നിന്നാണ് ഇമെയിൽ സന്ദേശം എത്തിയത്.

Also Read
user
Share This

Popular

NATIONAL
NATIONAL
വാഗാ ബോര്‍ഡറിലെ ബീറ്റിങ് ദ റിട്രീറ്റ് അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ നീക്കം; പ്രതികാര നടപടികളുമായി പാകിസ്ഥാനും